SignIn
Kerala Kaumudi Online
Friday, 15 May 2026 2.17 PM IST

എസ് എഫ് ഐ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നു, നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ എസ് യു

gg

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്.എഫ്.ഐ തകർക്കുന്നു എന്നാരോപിച്ച് സംസ്ഥാന വ്യാപകമായി കോളേജുകളിൽ നാളെ വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം ചെയ്തു. കായംകുളം എം,​എസ്.എം കോളേജിലെ നിഖിൽ തോമസിന്റെ വ്യാജസർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള വിഷയം ചൂണ്ടിക്കാട്ടിയാണ് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്.

വ്യാജൻമാരുടെ കൂടാര‌മായി എസ്,​എഫ്,​ഐ മാറിയെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്.എഫ്.ഐ തകർത്തെറിയുകയാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു,​ ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന വിഷയങ്ങളിൽ സർക്കാർ മൗനം വെടിയണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു .

അതേസമയം വ്യാജ ഡിഗ്രി വിവാദത്തിൽ എസ് എഫ് ഐ നേതാവ് നിഖിൽ തോമസിനെ കായംകുിളം എം,​എസ്,​എം കോളേജ് സസ്പെൻഡ് ചെയ്തു. നിഖിലിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ മുഹമ്മദ് താഹ അറിയിച്ചു. സംഭവം അന്വേഷിക്കാൻ ആറംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സമിതിയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും താഹ വ്യക്തമാക്കി.

കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള ബി കോം സർട്ടിഫിക്കറ്റ് ആദ്യം കൊണ്ടുവരുന്നത് കോളേജിലേക്കല്ല. സർവകലാശാലയിൽ നിന്നും തുല്യത സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷമാണ് കോളേജിൽ അഡ്‌മിഷൻ എടുക്കുന്നതെന്നും താഹ പറഞ്ഞു. സർവകലാശാല നിയമങ്ങൾ അനുസരിച്ച് മാത്രമേ വിദ്യാർത്ഥിയ്ക്ക് പ്രവേശനം നൽകിയിട്ടുള്ളുവെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.

നിഖിൽ തോമസ്‍ എന്ന വിദ്യാർത്ഥി സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാല രജിസ്ട്രാർ നേരത്തെ അറിയിച്ചിരുന്നു. നിഖിൽ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്നും രജിസ്ട്രാർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SFI, KSU, MSM COLLEGE, NIKHIL THOMAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA