
കണ്ണൂർ: കണ്ണൂർ സിറ്റി ജില്ലാ പരിധിയിൽ മോട്ടോർ വാഹന നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 2021 മുതൽ പൊലീസ് ഇചലാൻ വഴി രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രൊസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്യാത്ത സാധാരണ പെറ്റി കേസുകളുടെ പിഴ തുക ഈടാക്കുന്നതിന് ഇ ചലാൻ അദാലത്ത് നടത്തുന്നു. കണ്ണൂർ സിറ്റി ജില്ലയിലെ വിവിധ സബ് ഡിവിഷനുകളിലായി ഇന്നും ഈ മാസം 30നും അദാലത്ത് നടക്കും.കണ്ണൂർ സബ് ഡിവിഷന് കീഴിലുള്ളവർക്കായി ട്രാഫിക് എൻഫോസ്‌മെന്റ് യൂണിറ്റ് കണ്ണൂർ, തലശ്ശേരി സബ് ഡിവിഷന് കീഴിലുള്ളവർക്കായി ട്രാഫിക് എൻഫോസ്‌മെന്റ് യൂണിറ്റ് തലശ്ശേരി, കൂത്തുപറമ്പ് സബ് ഡിവിഷൻ പരിധിയിലുള്ളവർക്കായി മട്ടന്നൂർ പൊലീസ് സ്റ്റേഷനിലുമാണ് ഹാജരാകേണ്ടത്. രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെയുള്ള സമയത്ത് പിഴ തുക അടക്കാം. യു.പി.ഐ അല്ലെങ്കിൽ എ.ടി.എം കാർഡ് വഴി മാത്രമേ പിഴ സ്വീകരിക്കുകയുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |