SignIn
Kerala Kaumudi Online
Friday, 22 May 2026 10.50 PM IST

അപകടകരമായ മരങ്ങൾ മുറിച്ചുനീക്കാൻ കുമ്പളങ്ങിയിൽ ട്രീ കമ്മിറ്റി തീരുമാനം

shaji

കുമ്പളങ്ങി: ശക്തമായ കാറ്റിലും മഴയിലും സുബ്രഹ്മണ്യ ക്ഷേത്രത്തിന് മുന്നിലെ സ്വകാര്യ വ്യക്തിയുടെ മരം ഒടിഞ്ഞ് പി.ഡബ്ല്യു.ഡി റോഡിലേക്ക് വീഴാറായ നിലയിലായി. പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി വിവരമറിയിച്ചതിനെ തുടർന്ന് മട്ടാഞ്ചേരിയിൽനിന്ന് ഫയർഫോഴ്‌സെത്തി മരം മുറിച്ചുനീക്കി. ഇതുവഴി വലിയ അപകടമാണ് ഒഴിവായത്.

സംഭവത്തെ തുടർന്ന് അടിയന്തരമായി ചേർന്ന ട്രീ കമ്മിറ്റി യോഗം കാലവർഷത്തിന് മുന്നോടിയായി പി.ഡബ്ല്യു.ഡി റോഡിന് ഇരുവശത്തും അപകടകരമായി നിൽക്കുന്ന മരങ്ങൾ വെട്ടിനീക്കാനും മരച്ചില്ലകൾ മുറിക്കാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി അദ്ധ്യക്ഷനായി. ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് ഷമീൻ, വില്ലേജ് ഓഫീസർ നജ്മ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.എം. ജെയിംസ്, വൈസ് പ്രസിഡന്റ് മാർഗരറ്റ് ലോറൻസ്, പഞ്ചായത്ത് അംഗങ്ങളായ ടെസി ജേക്കബ്, കെ.വി. സാബു, പീറ്റർ ലാലൻ, ടി.ഡി. സജീവൻ, അനഘ ജോസ്, കെ.എസ്. ആന്റണി, ഷെർമി ജോഷി തുടങ്ങിയവർ സംസാരിച്ചു.

പഞ്ചായത്തിന് മുന്നിൽ മാസങ്ങളായി അപകടാവസ്ഥയിൽ നിൽക്കുന്ന ആൽമരം അടിയന്തരമായി നീക്കം ചെയ്യാൻ പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനിയറോട് യോഗം ആവശ്യപ്പെട്ടു. യോഗത്തിന് ശേഷം ട്രീ കമ്മിറ്റി അംഗങ്ങൾ പി.ഡബ്ല്യു.ഡി റോഡിന് ഇരുവശത്തുമുള്ള മരങ്ങൾ പരിശോധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL