SignIn
Kerala Kaumudi Online
Saturday, 23 May 2026 2.15 AM IST

പുത്തൻ അദ്ധ്യയനവർഷം മുന്നിൽ തുടക്കം കളറാക്കാൻ സ്കൂളുകൾ

pravesanam

ക​ണ്ണൂ​ർ: പുതിയ അദ്ധ്യയന വർഷം പിറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സ്കൂളുകൾ ഒരുക്കം തുടങ്ങി.പ്രവേശനോത്സവം കളറാക്കാനുള്ള തയ്യാറെടുപ്പിലാണ് മിക്ക സ്കൂളുകളും. പരിസരവും കെട്ടിടവും വൃത്തിയാക്കുന്ന തിരക്കാണ് എവിടെയും. അദ്ധ്യാപകരും പി.ടി.എയും നാട്ടുകാരും സഹകരിച്ചാണ് പൊതുവിദ്യാലയങ്ങളെ ഒരുക്കുന്നത്.

ഏതാണ്ട് എല്ലായിടത്തും കെ​​ട്ടി​​ട​​ങ്ങ​​ളു​​ടെ​​യും ക്ലാസ് മു​​റി​​ക​​ളു​​ടെ​​യും ശു​​ചി​​മു​​റി​​ക​​ളു​​ടെ​​യു​​മെ​​ല്ലാം അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ലാ​​ണ്. ക്ലാസ് മു​​റി​​ക​​ളു​​ടെ പെ​​യി​​ന്റിം​ഗ്, സ്‌​​കൂ​​ൾ മു​​റ്റം അ​​ല​​ങ്ക​​രി​​ക്ക​​ൽ, ബെഞ്ച്,ഡസ്ക് എന്നിവയുടെ കേ​​ടു​​പാ​​ട് പരിഹരിക്കൽ എന്നിങ്ങനെ നീളുന്നു പ്രവൃത്തികൾ. മൈ​​താ​​ന​​ങ്ങ​​ളി​​ലെ​​യും പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ​​യും കാ​​ടും​​പ​​ട​​ലും വെ​​ട്ടി​​നീ​​ക്കു​​ന്ന പ്രവൃത്തികളും നടക്കുന്നുണ്ട്. പി.ടി.എക്ക് പുറമെ വിവിധ സംഘടനകളും ഈ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കഴിഞ്ഞ ദിവസങ്ങളിൽ സ്കൂളുകളിൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ടോ​യ്‌​ല​റ്റ് ന​വീ​ക​ര​ണം, കു​ടി​വെ​ള്ള സം​വി​ധാ​നം, ലാ​ബു​ക​ൾ, ക​ളി​സ്ഥ​ലം, ചു​റ്റു​മ​തി​ൽ, കെ​ട്ടി​ട ന​വീ​ക​ര​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാണ് സംഘം വിലയിരുത്തിയത്. സ്കൂ​ളു​ക​ൾ​ക്ക് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്കു​ന്ന​തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ​രി​ശോ​ധ​നയും ഇതെസമയത്ത് നടക്കുന്നുണ്ട്. ഫോ​റ​സ്റ്റ്, ഫ​യ​ർ​ഫോ​ഴ്സ്, ആ​രോ​ഗ്യ വി​ഭാ​ഗം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ സു​ര​ക്ഷ, ക്ലാ​സ് മു​റി​ക​ളു​ടെ സൗ​ക​ര്യ​ങ്ങ​ൾ, വൈ​ദ്യു​തി സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​ശ​ദ​മാ​യി വി​ല​യി​രു​ത്തു​ന്നുണ്ട്.പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ളും യൂ​​ണി​​ഫോ​​മു​​ക​​ളും സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി ല​​ഭ്യ​​മാ​​ക്കാ​​ൻ പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​നു നി​​ർദേ​​ശം ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. വിവിധ വകുപ്പുകളുടെ പരിശോധനകളിൽ അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തു​ന്ന സ്കൂ​ളു​ക​ളിൽ അ​ടി​യ​ന്തി​ര പ​രി​ഹാരം നി‌ർദ്ദേശിച്ചിട്ടുണ്ട്. വി​​ദ്യാ​​ല​​യ​​ങ്ങ​​ളു​​ടെ പ​​രി​​സ​​ര​​ങ്ങ​​ളി​​ൽ ല​​ഹ​​രി വി​​രു​​ദ്ധ ​പ്ര​​വ​​ർത്തനങ്ങൾ കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

തദ്ദേശസ്ഥാപനങ്ങൾ നൽകും സ‌ർട്ടിഫിക്കറ്റ്

സ്‌​​കൂ​​ൾ ഫി​​റ്റ്‌​​ന​​സ് അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​ന് ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ മാ​​ത്രം പ​​രി​​ശോ​​ധ​​ന മ​​തി​​യെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി ഇതിനകം സ​​ർക്കാർ സ​​ർക്കുലർ ഇ​​റ​​ക്കി​​യിട്ടുണ്ട്. ഇതെ തുടർന്ന് സ്‌​​കൂ​​ൾ മാ​​നേ​​ജ്‌​​മെ​​ന്റുക​​ളു​​ടെ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടുള്ള പ​​രി​​ശോ​​ധ​​ന​​ക​​ൾ പൂ​​ർത്തി​​ക​​രി​​ച്ചുകഴിഞ്ഞു .

സ്‌​​കൂ​​ൾ ബ​​സു​​ക​​ളു​​ടെ പരിശോധനയും തുടങ്ങി

സ്‌​​കൂ​​ൾ ബ​​സു​​ക​​ളു​​ടെ ഫി​​റ്റ്‌​​ന​​സ് ഉ​​റ​​പ്പി​​ക്കാ​​നു​​ള്ള മോ​​ട്ടോ​​ർ വാ​​ഹ​​ന​വ​​കു​​പ്പി​​ന്റെ പ​​രി​​ശോ​​ധ​​ന​​ക​​ൾ ജി​​ല്ല​​യി​​ലെ വി​​വി​​ധ ആ​​ർ.ടി.ഒ ഓ​​ഫീ​​സു​​ക​​ളു​​ടെ കീ​​ഴി​​ൽ പുരോഗമിക്കുകയാണ്. വാ​​ഹ​​ന​​ത്തി​​ന്റെ ട​​യ​​റു​​ക​​ൾ , വൈ​​പ്പ​​ർ, എ​​മ​​ർജൻസി വാ​​തി​​ലു​​ക​​ൾ , ലൈ​​റ്റു​​ക​​ൾ , ഇ​​ൻഡി​​ക്കേ​​റ്റ​​ർ എ​​ന്നി​​വ​​യെ​​ല്ലാം പ​​രി​​ശോ​​ധി​​ക്കു​​ന്നു​​ണ്ട്. കണ്ണൂരിൽ തിങ്കളാഴ്ച്ചയാണ് പരിശോധന.അ​​ദ്ധ്യ​​യ​​ന വ​​ർഷം ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​​മ്പാ​​യി മു​​ഴു​​വ​ൻ സ്‌​​കൂ​ൾ ബ​​സു​​ക​​ളു​​ടെ​​യും ഫി​​റ്റ്‌​​ന​​സ് ഉറപ്പുവരുത്തും.

പ്ര​വേ​ശ​നോ​ത്സ​വ​വുമായി ബന്ധപ്പെട്ട പ്രവർത്തനം മികച്ച രീതിയിൽ പുരോഗമിക്കുകയാണ് . ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നടന്നു വരുന്നു .വി​വി​ധ സ്കൂ​ളു​ക​ളി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ങ്ങ​ളു‌​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച് ഘ​ട്ടം​ഘ​ട്ട​മാ​യി എ​ല്ലാ സ്കൂ​ളു​ക​ളി​ലേ​ക്കും ആ​വ​ശ്യ​മാ​യ ന​വീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ക്കും-

ബി​നോ​യ് കു​ര്യ​ൻ ,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL