പത്തനംതിട്ട: അടൂർ എസ്.എൻ. ഐ.ടിയിൽ അന്താരാഷ്ട്ര എൻജിനീയറിംഗ്, ടെക്നോളജി ആൻഡ് മാനേജ്മെന്റ് സമ്മേളനം ഇന്നും നാളെയുമായി നടക്കും. വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ വിദഗ്ദ്ധരും ഗവേഷകരും പങ്കെടുക്കുന്ന സമ്മേളനത്തിൽ ആധുനിക എൻജിനീയറിംഗ് പ്രവണതകൾ, സാങ്കേതിക നവീകരണങ്ങൾ, മാനേജ്മെന്റ് മേഖലയിലെ പുരോഗതികൾ തുടങ്ങിയ വിഷയങ്ങളിൽ 147 പ്രബന്ധങ്ങൾ അവതരിപ്പിക്കും. ആസ്ട്രേലിയ, കെനിയ, ഇന്തോനേഷ്യ, മലേഷ്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പ്രതിനിധികളെത്തും. ഇന്നു രാവിലെ 9.30ന് നിയുക്ത അടൂർ എം.എൽ.എ അഡ്വ. സി.വി ശാന്തകുമാർ ഉദ്ഘാടനം ചെയ്യും. ടെക്നിക്കൽ എഡ്യുക്കേഷൻ സീനിയർ ജോ.ഡയറക്ടർ ആനി എബ്രഹാം, കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക എന്നിവർ വിശിഷ്ടാതിഥികളാകും.
സമാപന സമ്മേളനത്തിൽ ജമ്മു ക്ളസ്റ്റർ സർവകലാശാല വൈസ് ചാൻസിലർ ഡോ. കെ. എസ്. ചന്ദ്രശേഖർ മുഖ്യാതിഥി ആയിരിക്കും. എസ്. എൻ. ഐ.ടി ചെയർമാൻ കെ. സദാനന്ദൻ, എം.ഡി എബിൻ ആമ്പാടിയിൽ, എക്സിക്യൂട്ടീവ് ഡയറക്ടർ വിപിൻ ആമ്പാടിയിൽ, പ്രിൻസിപ്പൽ ഡോ. ഡി. പ്രകാശൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
വാർത്താസമ്മേളനത്തിൽ ചീഫ് കോർഡിനേറ്റർ ലക്ഷ്മി ആർ. നായർ, കോർഡിനേറ്റർമാരായ ആർ. ലക്ഷ്മിപ്രിയ, ജൂബിത്ത് ബാനർജി എന്നിവർ പരിപാടികൾ വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |