SignIn
Kerala Kaumudi Online
Sunday, 10 May 2026 8.50 PM IST

വാഹനാപകടത്തിൽ 12 ലക്ഷം നഷ്ടപരിഹാരം

Increase Font Size Decrease Font Size Print Page

കോട്ടയം: ഭർത്താവ് ഓടിച്ചിരുന്ന സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയ്ക്ക്
12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ പ്രസൂൺ മോഹൻ ഉത്തരവിട്ടു. വൈക്കം സ്വദേശിനിയായ ശശികല നൽകിയ ഹർജിയിലാണ് വിധി.

2022 ജൂൺ 19ന് കാഞ്ഞിരമറ്റം - തലയോലപ്പറമ്പ് റോഡിലായിരുന്നു അപകടം. പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്ന ശശികല, അരയൻകാവ് സെന്റ് ജോർജ്ജ് ആശുപത്രിക്ക് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഹർജിക്കാരിക്കു വേണ്ടി അഡ്വ. പി. രാജീവ് ഹാജരായി.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL