SignIn
Kerala Kaumudi Online
Saturday, 16 May 2026 4.27 PM IST

നോൺ സ്റ്റോപ്പ് പ്രകടനത്തിന് പിന്നാലെ ഗായകനെ നോട്ടുകൊണ്ട് മൂടി ആരാധകര്‍! അന്തംവിട്ട് സോഷ്യൽ മീഡിയ

gujarat-folk-singer-gopal

ഗാന്ധിനഗ‌‌‌ർ: ഗുജറാത്തിൽ നടന്ന ഒരു പരമ്പരാഗത ഭജൻ പരിപാടിക്കിടെ ഗായകനെ നോട്ടുകൊണ്ട് മൂടി ആരാധകർ. പ്രശസ്ത ഗുജറാത്തി നാടോടി ഗായകൻ ഗോപാൽ സാധുവിന്റെ നോൺ സ്റ്റോപ്പ് പ്രകടനം കണ്ട് ആവേശം കൊണ്ട് കാണികളാണ് അദ്ദേഹത്തിന് മേൽ നോട്ടുകൂമ്പാരം തീര്‍ത്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഗായകന്‍റെ നിർത്താതെയുള്ള പ്രകടനത്തിൽ ആവേശഭരിതരായ കാണികളും സംഘാടകരും ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകൾ ചാക്കുകളിൽ കൊണ്ടുവന്ന് വേദിയിലേക്കും ഗായകന്റെ തലയിലേക്കും വർഷിക്കുകയായിരുന്നു. പത്തുരൂപ മുതൽ അഞ്ഞൂറ് രൂപ വരെയുള്ള നോട്ടുകൾ കൊണ്ട് വേദി നിറഞ്ഞു കവിഞ്ഞ നിലയിലായിരുന്നു. ഈ രീതിയിൽ ശേഖരിക്കപ്പെടുന്ന പണം സാധാരണയായി വലിയ സാമൂഹിക സേവനങ്ങൾക്കോ, ഗോശാലകളുടെ സംരക്ഷണത്തിനോ, നിർധനരായ പെൺകുട്ടികളുടെ വിവാഹത്തിനോ വേണ്ടിയാണ് ഉപയോഗിക്കാറുള്ളത്.

'ദി ഇൻഡെക്സ് ഓഫ് ഗുജറാത്ത്' എന്ന പേരിലുള്ള അക്കൌണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 26 സെക്കൻഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. സംഭവത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഈ സംസ്കാരം നല്ലതല്ലെന്നും അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടി. ഈ പണത്തിൽ നിന്ന് കുറച്ച് ദാരിദ്ര്യമനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി നീക്കിവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മറ്റൊരാൾ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GUJARAT, VIRAL, FOLK SONG, VIRALVIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360