SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.41 PM IST

ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം സ്വന്തമാക്കി ധ്രുവി പട്ടേൽ

dhruvi-patel

വാഷിംഗ്‌ടൺ: ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം ധ്രുവി പട്ടേൽ സ്വന്തമാക്കി. ഗുജറാത്തിൽ നിന്നുള്ള എൻആർഐ ആയ ധ്രുവി അമേരിക്കയിൽ കമ്പ്യൂട്ടർ ഇൻഫർമേഷൻ സിസ്​റ്റം വിദ്യാർത്ഥിയാണ്. ന്യൂജെഴ്‌സിയിലെ എഡിസണിൽ നടന്ന ചടങ്ങിലാണ് ധ്രുവിയെ 2024ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം അണിയിച്ചത്.

ബോളിവുഡ് നടിയും യുണിസെഫ് അംബാസഡറുമാകാനാണ് ആഗ്രഹമെന്നാണ് ധ്രുവി പറയുന്നത്. 'മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം എന്നത് അമൂല്യമായ ബഹുമതിയാണ്. ഇത് വെറുമൊരു കിരീടമല്ല. ആഗോള തലത്തിൽ, തന്റെ പൈതൃകവും മൂല്യങ്ങളും മ​റ്റുള്ളവർക്ക് പ്രചോദനമാകാനുള്ള അവസരമാണിത്'. കിരീട ധാരണത്തിനുശേഷം ധ്രുവി പറഞ്ഞു. കണക്ടികട്ടിലെ ഹാംഡനിലാണ് മാതാപിതാക്കൾക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം ധ്രുവി താമസിക്കുന്നത്.

സുരിനാമിൽ നിന്നുള്ള ലിസ അബ്ദുൽഹക്കാണ് ഫസ്​റ്റ് റണ്ണറപ്പ്. നെതർലൻഡിൽ നിന്നുള്ള മാളവിക ശർമ്മ രണ്ടാം റണ്ണറപ്പായി. മിസിസ് വിഭാഗത്തിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ നിന്നുള്ള സുആൻ മൗട്ടെ​റ്റ് വിജയിയായി. ബ്രിട്ടനിൽ നിന്നുള്ള സ്‌നേഹ നമ്പ്യാർ ഫസ്​റ്റ് റണ്ണറപ്പും പവൻദീപ് കൗർ സെക്കന്റ് റണ്ണറപ്പും ആയി.

കൗമാരക്കാരുടെ വിഭാഗത്തിൽ ഗ്വാഡലൂപ്പിൽ നിന്നുള്ള സിയറ സുറെ​റ്റ് മിസ് ടീൻ ഇന്ത്യ വേൾഡ് വൈഡ് കിരീടം സ്വന്തമാക്കി. നെതർലൻഡ്സിൽ നിന്നുള്ള ശ്രേയ സിംഗ്, സുരിനാമിൽ നിന്നുള്ള ശ്രദ്ധ ടെഡ്‌ജോ എന്നിവർ ഒന്നും രണ്ടും റണ്ണേഴ്സ് അപ്പായി.

ന്യൂയോർക്ക് ആസ്ഥാനമായുള്ള ഇന്ത്യ ഫെസ്​റ്റിവൽ കമ്മി​റ്റിയാണ് സൗന്ദര്യ മത്സരം സംഘടിപ്പിച്ചത്. 31 കൊല്ലങ്ങളായി ഈ മത്സരം സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് ഏ​റ്റവും കൂടുതൽ സമയമെടുത്ത് നടക്കുന്ന സൗന്ദര്യ മത്സരമെന്ന ബഹുമതിയും ഇതിനുണ്ട്. .ഇന്ത്യൻ അമേരിക്കക്കാരായ നീലം, ധർമ്മാത്മ ശരൺ എന്നിവരാണ് നേതൃത്വം നൽകിയത്.

കിരീട നേട്ടങ്ങൾ തുടർക്കഥ

മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീട നേട്ടം ധ്രുവിയുടെ ആദ്യ മത്സര വിജയമല്ല. കഴിഞ്ഞവർഷം മിസ് ഇന്ത്യ ന്യൂ ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയിരുന്നു. മിസ് വേൾഡ് അമേരിക്ക മത്സരത്തിലെ മത്സരാർത്ഥിയുമായിരുന്നു. വളരെ ചെറുപ്രായത്തിൽ തന്നെ സൗന്ദര്യ മത്സരങ്ങളോട് തനിക്ക് താത്പര്യമുണ്ടായിരുന്നു എന്നാണ് ധ്രുവി നേരത്തേ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്. സഹോദരങ്ങൾക്കൊപ്പം ചേർന്ന് ഒരു സ്ഥാപനവും നടത്തുന്നുണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, MISS INDIA WORLD WIDE, DHRUVI PATEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360