SignIn
Kerala Kaumudi Online
Saturday, 16 May 2026 6.27 AM IST

ഇസ്രയേൽ  വ്യോമാക്രമണം; ലബനീസ്  പത്രപ്രവർത്തക  അമൽ   ഖലീൽ കൊല്ലപ്പെട്ടു

amal-khalil

ബെയ്റൂട്ട്: തെക്കൻ ലബനനിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ (43) കൊല്ലപ്പെട്ടു. ലബനീസ് സെെനിക വക്താവും അമൽ ജോലി ചെയ്തിരുന്ന 'അൽ - അഖ്ബാർ' പത്രവുമാണ് മരണവാർത്ത് സ്ഥിരീകരിച്ചത്. അമലിനൊപ്പമുണ്ടായിരുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ സെെനബ് ഫറജിന് ആക്രണത്തിൽ പരിക്കേറ്റു.

അമലും സെെനബും ദക്ഷിണ ലെബനാനിലെ അൽ - തയ്‌രി ഗ്രാമത്തിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഇസ്രയേൽ ആക്രമണം ഉണ്ടായത്. അവ‌ർ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും തൊട്ടുപിന്നാലെ ഇസ്രായേൽ നടത്തിയ മിസെെൽ ആക്രമണത്തിൽ അമൽ ഖലീൽ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ അമലിനെ മണിക്കൂറികൾക്ക്ശേഷമാണ് പുറത്തെടുക്കാൻ സാധിച്ചത്. തലയ്ക്ക് പരിക്കേറ്റ സെെനബിനെ ലബനനിലെ രക്ഷാപ്രവർത്തകർ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്രയേൽ ആക്രമണത്തിൽ ബുധനാഴ്ച മരിച്ചവരുടെ എണ്ണം അഞ്ചായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, AMAL KHALIL, DIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360