ഹരിപ്പാട്: ചേപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കാവസ്ഥയിലുള്ളവർക്ക് വീട് വച്ചുനൽകുവാനായി രൂപീകരിച്ച പ്രിയദർശിനി ഫൗണ്ടേഷന് കൈത്താങ്ങായി അദ്ധ്യാപിക. മുട്ടം എൽ.പി സ്കൂളിലെ അദ്ധ്യാപിക സുജാ.സി.പണിക്കർ എഴുതിയ പുസ്തകം "കനലാഴി" യുടെ വില്പനവഴി ലഭിക്കുന്ന തുക കൈമാറാൻ തീരുമാനിച്ചു. പുസ്തകത്തിന്റെ പ്രകാശനകർമ്മം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ തോമസ് വാർഡ് പ്രസിഡന്റ് ലത്തീഫിന് നൽകി നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പ്രൊഫ. ഡോ. ബി.ഗിരിഷ് കുമാർ അദ്ധ്യക്ഷനായി. യുത്ത് കോൺഗ്രസ് ജില്ലാ നിർവാഹക സമിതി അംഗം അഭിലാഷ് ഭാസി പുസ്തകം പരിചയപ്പെടുത്തി. ഡി.സി.സി അംഗങ്ങൾ, ബ്ലോക്ക്, മണ്ഡലം, ബൂത്ത്, വാർഡ് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളും , മഹിളാ കോൺഗ്രസ് ഭാരവാഹികളും , പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |