SignIn
Kerala Kaumudi Online
Tuesday, 19 March 2024 12.05 PM IST

ഇനി വർക്ക് ഫ്രം ഹോളിഡേ ഹോം

tour

 ടൂറിസം മേഖലയിൽ പുതിയ പദ്ധതി

തിരുവനന്തപുരം: വർക്ക് നിയർ ഹോം മാതൃകയിൽ ടൂറിസം രംഗത്ത് വർക്ക് ഫ്രം ഹോളിഡേ ഹോം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഇതിന് 10 കോടി രൂപ വകയിരുത്തി. ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർ അവരുടെ തൊഴി​ൽ ചുമതലകൾ ഓൺലൈനായി നിർവഹിക്കാൻ സൗകര്യങ്ങൾ തേടുന്ന സാഹചര്യത്തിലാണിത്.

വർക്ക് നിയർ ഹോം

പ്രാദേശികതലത്തിൽ വർക്ക് നിയർ ഹോം സംവിധാനമൊരുക്കാൻ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. മൂന്ന് സൗകര്യങ്ങളാകും ഒരുക്കുക.

ഐ.ടി അനുബന്ധ ജീവനക്കാർക്ക് റിമോട്ട് വർക്കുകൾ നൽകാൻ തയ്യാറുള്ള വ്യവസായങ്ങൾക്ക് വേണ്ടിയുള്ള കേന്ദ്രങ്ങൾ,​ വിദൂര ജോലികളിലോ ഗിഗ് വർക്കിലോ ഏർപ്പെടുന്നവർക്ക് വേണ്ടിയുള്ള കേന്ദ്രങ്ങൾ,​ കോമൺ ഫെസിലിറ്റി സെന്ററുകൾ എന്നിവയാണവ.

ഇതിന് സർക്കാർ,​ തദ്ദേശസ്ഥാപനങ്ങൾ, സ്വകാര്യമേഖല എന്നിവ സംയുക്തമായി പങ്കാളിത്തമാതൃക തയ്യാറാക്കും. ഇതിന് കിഫ്ബി ഫണ്ട് പലിശരഹിത വായ്പയായി തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകും.

വായ്‌പകൾക്ക് ഒരുവർഷ മോറട്ടോറിയം ലഭിക്കും. ശേഷം 10 വർഷം കൊണ്ട് വായ്പ തിരിച്ചടയ്ക്കണം.

വർക്ക് നിയർ ഹോം വഴി 1,000 കോടി ചെലവിൽ അടുത്ത മൂന്ന് വർഷത്തേക്ക് ഒരു ലക്ഷം വർക്ക് സീറ്റുകൾ സൃഷ്ടിക്കും. ഇതിനായി ഈ വർഷം 50 കോടി രൂപ വകയിരുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.