SignIn
Kerala Kaumudi Online
Friday, 26 April 2024 6.43 PM IST

പി ടി7 കൂടുകയറിയിട്ടും ധോണിയെ വിട്ടുമാറാതെ കാട്ടാനശല്യം; ഇത്തവണ നാട്ടിലെത്തിയത് മൂന്ന് ആനകൾ, ജനവാസ മേഖലയിലേയ്ക്ക് കടക്കുമോ എന്ന് ആശങ്ക

wild-elephant

പാലക്കാട്: പി ടി7 ഭീതി പടർത്തിയിരുന്ന പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി. മൂന്ന് കാട്ടാനകളാണ് രാത്രി എട്ടരയോടെ കാട്ടിൽ നിന്നും ജനവാസമേഖലയിലിറങ്ങിയത്. ഫെൻസിങ് തകർത്ത് നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം സെന്റ് തോമസ് കോളനി വഴി പെരുന്തുരുത്തിക്കളത്തേയ്ക്ക് നീങ്ങിയതായാണ് വിവരം. ആനകൾ മായാപുരത്തെ ജനവാസ മേഖലയിലേയ്ക്ക് കടക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ച് വരികയാണ്. മേഖലയിൽ വനംവകുപ്പിന്റെ ആർആർടി സംഘം ക്യാംപ് ചെയ്ത് വരികയാണ്.

അതേസമയം ആളെക്കൊല്ലി പി ടി7 കൂട്ടിനുള്ളിലായിട്ടും ധോണിയിലെയും സമീപപ്രദേശത്തെയും ജനങ്ങൾക്ക് കാട്ടാന ഭീതി പൂർണമായും വിട്ടുമാറിയിട്ടില്ല. കഴിഞ്ഞ മാസവും കാട്ടാന ജനവാസ മേഖലയിലെത്തി ഭീതി വിതച്ചിരുന്നു. അരിമണി എസ്റ്റേറ്റിന് സമീപമുള്ള ചൂലിപ്പാടത്താണ് രാത്രി ഏഴരയോടെ കാട്ടാന ഇറങ്ങിയത്. നെൽപ്പാടത്ത് നാശനഷ്ടങ്ങളുണ്ടാക്കിയ ആന രണ്ട് തെങ്ങുകളും മറിച്ചിട്ടു. പത്മനാഭൻ എന്നയാളുടെ തോട്ടത്തിലായിരുന്നു കാട്ടാന പ്രത്യക്ഷപ്പെട്ടത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DHONI, WILD, ELEPHANT, PALAKAKD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.