കൊല്ലം: അദാനിയുടെ എൽ.ഐ.സി, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളിലെ സാമ്പത്തിക തട്ടിപ്പുകൾ സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷിക്കുക അല്ലെങ്കിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ കീഴിലുള്ള നിഷ്പക്ഷ അന്വേഷണം നടത്തുക, നക്ഷേപകരെ സംരക്ഷിക്കുവാൻ ഉചിതമായ നടപടികൾ സ്വീകരിക്കുക, 80,000 കോടി രൂപ വായ്പ തട്ടിപ്പ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് സിവിൽസപ്ലൈസ് ഗോഡൗണിന് സമീപമുള്ള എസ്.ബി.ഐയിലേക്ക് മാർച്ചും ധർണയും നടത്തും. ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യും. ചിന്നക്കട ഗസ്റ്റ് ഹൗസിന് മുന്നിൽ നിന്നും ആരംഭിക്കുന്ന മാർച്ചിലും ധർണയിലും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ, ഭാരവാഹികൾ, ജനപ്രതിനിധികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, ഭാരവാഹികൾ, ഡി.സി.സി ഭാരവാഹികൾ, കെ.പി.സി.സി അംഗങ്ങൾ, പോഷകസംഘടനകൾ, സെൽ തുടങ്ങിയവയുടെ ബ്ലോക്ക് ജില്ലാ സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |