ലോസ് ആഞ്ചലസ്: 65-ാമത് ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അമേരിക്കൻ - ഇന്ത്യൻ ഗായകൻ റിക്കി കേജ് മൂന്നാമതും പുരസ്കാരം നേടി. 'ഡിവൈൻ ടൈഡ്സ്" എന്ന ആൽബത്തിനാണ് പുരസ്കാരം. നേട്ടം ഇന്ത്യയ്ക്ക് സമർപ്പിക്കുന്നതായി അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ വർഷം ബെസ്റ്റ് ന്യൂ ഏജ് ആൽബത്തിനും 2015ൽ വിൻഡ്സ് ഒഫ് സംസാര എന്ന ആൽബത്തിനുമാണ് അവാർഡ് ലഭിച്ചത്.
പുരസ്കാര വേദിയിൽ ചരിത്ര നേട്ടമാണ് അമേരിക്കൻ ഗായിക ബിയോൺസെ സ്വന്തമാക്കിയത്. മികച്ച ഡാൻസ് ഇലക്ട്രോണിക് മ്യൂസിക് റെക്കാഡിംഗ് (റെനയിസ്സൻസ്) , മികച്ച ട്രഡീഷണൽ ആൻഡ് പെർഫോമൻസ് (പ്ളാസ്റ്റിക് ഒഫ് ദ സോഫ) എന്നീ വിഭാഗങ്ങളിലാണ് നേട്ടം.
ഇതോടെ ഗ്രാമി ചരിത്രത്തിൽ ഏറ്റവുമധികം പുരസ്കാരം നേടിയ വ്യക്തി എന്ന ബഹുമതി കൂടിയാണ് ബിയോൺസെയെ തേടിയെത്തിയിരിക്കുന്നത്. ഇതുവരെ 32 പുരസ്കാരങ്ങളാണ് ബിയോൺസെ നേടിയത്. ഗായിക എന്നതിലുപരി എഴുത്തുകാരി, നടി, നർത്തകി എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ് ബിയോൺസെ.
മറ്റു വിഭാഗങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടവ: ആൽബം ഒഫ് ദി ഇയർ - ഹാരിസ് ഹൗസ് - ഹാരി സ്റ്റൈൽസ്. റെക്കാഡ് ഒഫ് ദി ഇയർ- എബൗട്ട് ഡാം ടൈം ലിസോ. സോംഗ് ഒഫ് ദി ഇയർ-ജസ്റ്റ് ലൈക്ക് ദാറ്റ്-രചയിതാവ് ബോണി റെയ്റ്റ്. പുതുമുഖ കലാകാരി- സമാറ ജോയ്. ബെസ്റ്റ് പോപ്പ് സോളോ പെർഫോമൻസ്- ഈസി ഓൺ മി-അഡെൽ. ഗ്രൂപ്പ് പെർഫോമൻസ്- അൺഹോളി- സാം സ്മിത്ത്, കിം പെട്രാസ്. ബെസ്റ്റ് റോക്ക് പെർഫോമൻസ്- ബ്രോക്കൺ ഹോഴ്സസ്- ബ്രാൻഡി കാർലി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |