കൊച്ചി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടന്ന ഹ്യുണ്ടായ് നാഷണൽ ഡീലർ കോൺഫറൻസ് 2023ൽ അഞ്ച് അവാർഡുകൾ സ്വന്തമാക്കി പോപ്പുലർ ഹ്യുണ്ടായ്. ബെസ്റ്റ് റൂറൽ സെയിൽസ്, ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂഷണൽ സെയിൽസ്, ബെസ്റ്റ് കോന ഇലക്ട്രിക് വെഹിക്കിൾ സെയിൽസ് എന്നിവനേടി ഇന്ത്യയിലെ ഒന്നാംനമ്പർ ഡീലറെന്ന വിശേഷണം സ്വന്തമാക്കിയതിന് പുറമേ ഓൾ ഇന്ത്യ ബെസ്റ്റ് ഡീലർ അവാർഡിൽ രണ്ടാംസ്ഥാനവും സർവീസ് അളവിൽ മൂന്നാംസ്ഥാനവുമാണ് ലഭിച്ചത്.
കേരളത്തിൽ 30 സെയിൽസ് ഷോറൂമുകളും 32 സർവീസ് സെന്ററുകളും 8 ഹ്യുണ്ടായ് പ്രോമിസ് (യൂസ്ഡ് കാർ ഡിവിഷൻ) ഷോറൂമുകളുമാണ് പോപ്പുലർ ഹ്യുണ്ടായ്ക്കുള്ളത്. കേരളത്തിലെ ഏക ഹ്യുണ്ടായ് ട്രെയിനിംഗ് അക്കാഡമിയും പോപ്പുലർ ഹ്യുണ്ടായിയുടേതാണ്. അവാർഡുകൾ ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് പോപ്പുലർ ഹ്യുണ്ടായ് സി.എം.ഡി സാജു കെ.തോമസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |