SignIn
Kerala Kaumudi Online
Friday, 26 April 2024 10.49 AM IST

പി.ആർ.ഡി.എസ് ഘോഷയാത്ര ഭക്തിസാന്ദ്രമായി

nellad

തിരുവല്ല : പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 145-ാം ജന്മദിന മഹോത്സവത്തോടനുബന്ധിച്ച് പി.ആർ.ഡി.എസ് സംഘടിപ്പിച്ച ഭക്തിഘോഷയാത്ര സഭയുടെ കരുത്തു വിളിച്ചറിയിക്കുന്നതായി. നെല്ലാട് ജംഗ്ഷനിൽ നിന്ന് ഇരവിപേരൂർ ശ്രീകുമാരഗുരുദേവ മണ്ഡപത്തിലേക്ക് നടന്ന ഘോഷയാത്രയിൽ ആകാശനീലിമ പതാകയുമേന്തി ശുഭ്രവസ്ത്രധാരികളായി നൂറുകണക്കിനാളുകൾ അണിനിരന്നു. പി.ആർ.ഡി.എസ് പ്രസിഡന്റ് വൈ.സദാശിവൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോ.പി.എൻ.വിജയകുമാർ, ജനറൽ സെക്രട്ടറി സി.സി.കുട്ടപ്പൻ, ജോ.സെക്രട്ടറി പി.രാജാറാം, ട്രഷറർ സി.എൻ.തങ്കച്ചൻ, മറ്റു ഹൈകൗൺസിൽ അംഗങ്ങൾ, ഗുരുകുല സമിതി അംഗങ്ങൾ, ഉപദേഷ്ടാ സമിതി അംഗങ്ങൾ, യുവജന സംഘം - മഹിളാ സമാജം കേന്ദ്ര സമിതി അംഗങ്ങൾ, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, മറ്റു ഉപസമിതി അംഗങ്ങൾ എന്നിവർ നേതൃനിരയിൽ അണിചേർന്നു. സഭയുടെ കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ശാഖകളിൽ നിന്ന് എത്തിച്ചേർന്ന ആയിരക്കണക്കിന് സഭാവിശ്വാസികൾ ഘോഷയാത്രയിൽ പങ്കാളികളായി. പി.ആർ.ഡി.എസിന്റെ സന്ദേശങ്ങൾ വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങളും പാട്ടുകളും വാദ്യമേളങ്ങളും ദൃശ്യാവിഷ്കാരങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. കുമാര ഗുരുദേവന്റെയും അഭിവന്ദ്യ മാതാവിന്റെയും ആചാര്യ ഗുരുവിന്റെയും വാഴ്ചയുഗ തിരുമേനിയുടെയും ളേച്ചി മാതാവിന്റെയും ഛായാചിത്രങ്ങൾ വഹിച്ചുകൊണ്ടുള്ള അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ, ദാസസംഘത്തിന്റെ പരേഡിന്റെ പിന്നിലായി സഭാംഗങ്ങൾ അണിനിരന്നു. വിശുദ്ധ മണ്ഡപത്തിൽ നടന്ന സ്വീകരണ പ്രാർത്ഥനയോടെ ഘോഷയാത്ര സമാപിച്ചു. ഗുരുകുല ശ്രേഷ്ഠൻ ഇ.ടി.രാമൻ, ഗുരുകുല ഉപശ്രേഷ്ഠൻ എം.ഭാസ്‌കരൻ, ഹൈകൗൺസിൽ അംഗങ്ങളായ എം.എസ്.വിജയൻ, അഡ്വ.സന്ധ്യാ രാജേഷ്, പി.ജി.ദിലീപ് കുമാർ, മനോജ് കുമാർ, ദിവാകരൻ, എം.പൊന്നമ്മ, വി.ആർ.കുട്ടപ്പൻ, മഹിളാസമാജം പ്രസിഡന്റ് വി.എൻ.സരസമ്മ, ഗുരുകുല സമിതിയംഗം ടി.കെ.തങ്കപ്പൻ, യുവജനസംഘം സെക്രട്ടറി ടിജോ.ടി.പി എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.