SignIn
Kerala Kaumudi Online
Saturday, 20 April 2024 6.25 AM IST

സംസ്ഥാന റവന്യൂദിനാഘോഷം

കൊല്ലം: സംസ്ഥാന റവന്യൂദിനാഘോഷം 24ന് വൈകിട്ട് 4ന് സി.കേശവൻ സ്മാരക ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റവന്യൂമന്ത്രി കെ.രാജൻ അദ്ധ്യക്ഷനാകും. മന്ത്രിമാരായ കെ.എൻ.ബാലഗാേപാൽ, ജെ.ചിഞ്ചുറാണി തുടങ്ങിയവർ സംസാരിക്കും. റവന്യൂ വകുപ്പ് ജീവനക്കാരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാനതല അവാർഡുകൾ വിതരണം ചെയ്യും. കലാപരിപാടികളും നടക്കും. ലാൻഡ് റവന്യൂ കമ്മിഷണർ ചെയർമാനും ജില്ലാകലക്ടർ ജനറൽ കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു. ജില്ലാകളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ റവന്യൂ മന്ത്രിയുടെ പ്രതിനിധിയായി അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി വി.ജെ.ബെന്നി, ലാൻഡ് റവന്യൂ കമ്മിഷണറുടെ പ്രതിനിധി, സബ് കലക്ടർ മുകുന്ദ് ഠാക്കൂർ, എ.ഡി.എം ആർ.ബീനാറാണി തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.