കരുനാഗപ്പള്ളി : പ്രധാന ട്രെയിനുകൾക്ക് കരുനാഗപ്പള്ളിയിൽ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും സിവിൽ സ്റ്റേഷന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഏരിയ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എൻ.ശരത്ചന്ദ്രലാൽ സംഘടനാ പ്രമേയവും സെക്രട്ടറി ജി.ദീപു പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.വേണുഗോപാൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ഏരിയ കമ്മിറ്റി പ്രസിഡന്റ് ഡോ.എസ്.പത്മകുമാർ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് മിനിമോൾ, ബെനഡിക് നിക്സൺ തുടങ്ങിയവർ സംസാരിച്ചു. ടി.ദിലീപ് (പ്രസിഡന്റ്), മഞ്ജു, അജിത്ത്, ജോയി റോഡ്സ് (വൈസ് പ്രസിഡന്റുമാർ) എസ്. ഹാരിസ് (സെക്രട്ടറി), ഡോ.രാജേഷ്, പത്മദാസ് ( ജോയിന്റ് സെക്രട്ടറിമാർ),കെ.വേണുഗോപാൽ (ട്രഷറർ) ഡോ.ഗിരിജാനന്ദ് (വനിതാ സബ് കമ്മിറ്റി കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |