പാലക്കാട്: യുവ ജനതാദൾ (എസ്) പാലക്കാട് ജില്ലാ പ്രതിനിധി സമ്മേളനം ഹോട്ടൽ ഗസാലയിൽ എൽ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി ഡോ.വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. ടി.മഹേഷ് അദ്ധ്യക്ഷത വഹിച്ചു. ജനാധിപത്യം മതേതരത്യം സാമൂഹ്യനീതി സോഷ്യലിസം സാർവ്വ ദേശീയത എന്നീ അഞ്ച് മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ജനതാ പ്രസ്ഥാനങ്ങൾ. ആ മൂല്യങ്ങൾ ഏറ്റവും അധികം ഉയർത്തിപ്പിടിക്കേണ്ട കാലഘട്ടമാണിത്. ആ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവർത്തിക്കുവാൻ യുവജനതാദൾ തയ്യാറാവണം. 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനതാ പരിവാറിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും ഐക്യം അനിവാര്യമാണ്. ജനങ്ങൾക്ക് ബദൽ രാഷട്രീയത്തിൽ വിശ്വാസം വരണമെങ്കിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തിയ ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ബദൽ രാഷ്ട്രീയം രൂപപെടുത്തണം. എല്ലാ പ്രദേശിക കക്ഷികളും അതിനുള്ള തയ്യാറെടുപ്പിലുമാണ്. 2024 ലെ തിരഞ്ഞെടുപ്പിൽ അത് തിരിച്ചറിയുമെന്നും വർഗീസ് ജോർജ് പറഞ്ഞു.സമ്മേളനത്തിൽ 'ആനുകാലിക രാഷ്ട്രീയവും യുവാക്കളും' എന്ന വിഷയത്തിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി ക്ലാസെടുത്തു. പാർട്ടിയുടെ സംസ്ഥാന ജന. സെക്രട്ടറി അഡ്വ.വി.മുരുകദാസ്, ജില്ലാ പ്രസിഡന്റ് കെ.ആർ.ഗോപിനാഥ്, ടി.കെ.സുബ്രഹ്മണ്യൻ, ജബ്ബാർ തയ്യയിൽ, ടി.കെ.പത്മനാഭനുണ്ണി, കെ.ബഷീർ, റിഷ പ്രേംകുമാർ, മാധുരി പത്മനാഭൻ, കെ.പ്രവീൺ, എം.ലെനിൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |