നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ മേള സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സേവനങ്ങളും ചികിത്സാരീതികളും പൊതുജനങ്ങളിൽ എത്തിക്കുകയായിരുന്നു മേളയുടെ ലക്ഷ്യം. രക്ത സമ്മർദ്ദം, പ്രമേഹ പരിശോധന, നേത്ര പരിശോധന, അന്യ സംസ്ഥാന തൊഴിലാളികളുടെ സ്ക്രീനിംഗ്, ബോധവത്കരണ ക്ലാസ് എന്നിവ മേളയുടെ ഭാഗമായി നടന്നു. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഷാഹിന ഉദ്ഘാടനം ചെയ്തു. മെമ്പർ ലിഷ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധ സത്യൻ, കാനന്തേരി കൃഷ്ണൻ, ഇ.കെ.രാജൻ, ഡോ.അബ്ദുൾ സലാം, രാജേഷ് കുമാർ, പ്രദീപൻ, മൃദുൽ, രഞ്ജിത്, ഭഗീഷ് ഭാസ്കരൻ, അനിത, ഹരിത, അനുഷ, സിബി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |