പത്തനംതിട്ട : ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്‌മെന്റിൽ ജൂനിയർ ഇൻസ്ട്രക്ടർ (പ്ലംബർ) (കാറ്റഗറി നം. 397/2021) തസ്തികയുടെ തിരഞ്ഞെടുപ്പിന് മാർച്ച് നാലിന് രാവിലെ 10.30 മുതൽ 12.30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന (ഒ.എം.ആർ മൂല്യ നിർണയം) പരീക്ഷ എസ്.എസ്.എൽ.സി മോഡൽ പരീക്ഷ നടക്കുന്നതിനാൽ അന്നേ ദിവസം രാവിലെ 7.15 മുതൽ 9.15 വരെ നടത്തുമെന്ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു. പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭിക്കും. പരീക്ഷാ തീയതി, പരീക്ഷാ കേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല. ഫോൺ : 0468 2222665.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |