പാരീസ്: കഴിഞ്ഞ വർഷത്തെ മികച്ച താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം അർജന്റീന ഫുട്ബാൾ ഇതിഹാസം ലയണൽ മെസി സ്വന്തമാക്കിയിരുന്നു. ലോക കിരീടത്തിലേയ്ക്ക് അർജന്റീന ടീമിനെ നയിച്ച മെസിയ്ക്ക് തന്നെയാണ് ഗോൾഡൻ ബാളും ലഭിച്ചത്. ഖത്തറിലെ ലോകകപ്പിൽ മെസിയുടെ ഒപ്പം പോരാടിയ മറ്റ് സഹതാരങ്ങളും വളരെ നല്ല രീതിയിൽ അവരുടെ കഴിവ് തെളിയിച്ചവരാണ്.
ഇപ്പോൾ ഇതാ ഇവർക്ക് സമ്മാനം കൊടുക്കാൻ ഒരുങ്ങുകയാണ് മെസി. തന്റെ ഒപ്പം നിന്ന അർജന്റീന ടീമിലെ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും സ്വർണത്തിൽ പൊതിഞ്ഞ ഐഫോണുകളാണ് മെസി സമ്മാനമായി നൽകാനൊരുങ്ങുന്നത്. ഇതിനായി 35 ഐഫോണുകൾ മെസി വാങ്ങിയതായാണ് റിപ്പോർട്ട്.
24 കാരറ്റ് വരുന്ന 35 ഐഫോണുകൾക്ക് 175,000 പൗണ്ട് (ഏകദേശം 1.73 കോടി രൂപ) ആണ് വില. ഓരോ കളിക്കാരന്റെയും പേരും ജേഴ്സി നമ്പറും അർജന്റീനയുടെ ലോഗോയും പതിപ്പിച്ച പ്രത്യേക ഐഫോണുകളാണിവ. ഐ ഡിസെെൻ ഗോൾഡ് എന്ന സ്ഥാപനമാണ് മെസിയ്ക്ക് വേണ്ടി സ്വർണ ഐഫോണുകൾ ഡിസെെൻ ചെയ്തത്.
🇦🇷 Lionel Messi has made payment for gold iPhones for every member of the Argentina team at the 2022 FIFA World Cup and the support staff.#JoySports pic.twitter.com/bVp1KgMlyp
— #JoySports (@JoySportsGH) March 2, 2023
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |