കോഴിക്കോട്: ജോലി വാഗ്ദാനം നൽകി വനിത ഡോക്ടറെ പീഡിപ്പിച്ച നഴ്സ് പിടിയിൽ. തൃശൂർ സ്വദേശി നിഷാം ബാബു (24)വിനെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോഴിക്കോട് പന്നിയങ്കരയിൽ ഒളിവിൽ കഴിയുകയായിരുന്നു. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ യുവതിയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ വർഷം ഡിസംബർ 30നാണ് സംഭവം. പിടിയിലായ നിഷാം ബാബുവും ഇതേ ആശുപത്രിയിലെ നഴ്സാണ്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ മെച്ചപ്പെട്ട ജോലി തരപ്പെടുത്തിതരാമെന്ന് പറഞ്ഞ് ഡോക്ടറെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോവാനായിരുന്നു ശ്രമം. അതിനായി കോഴിക്കോട്ടെത്തിച്ച് ഹോട്ടലിൽ മുറിയെടുത്ത് പീഡിപ്പിക്കുകയായിരുന്നു.
യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല ഹോട്ടലുകളിലും കൊണ്ടുപോയി അഞ്ച് തവണ പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. കെണിയിൽ അകപ്പെട്ടെന്ന് മനസിലാക്കിയ യുവതി ഇയാളുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്ത് രക്ഷപ്പെടുകയായിരുന്നു. പ്രതികാരമായി തന്റെ നഗ്നചിത്രങ്ങൾ നിഷാം ബാബു സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് ഡോക്ടർ കോഴിക്കോട് കസബ പൊലീസിൽ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |