ആര്യനാട്: പറണ്ടോട് വലിയകലുങ്ക് ഗവ.യു.പി.എസിൽ 1.20 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഇരുനില മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം അഡ്വ.ജി.സ്റ്റീഫൻ.എം.എൽ.എ നിർവഹിച്ചു.ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് എസ്.സാജൻ ,അസി.എക്സിക്യുട്ടീവ് എഞ്ചിനീയർ ദീപ.ബി.ആർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ഷീജ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എൽ.കിഷോർ,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ജെ അനീഷ്,ബ്ലോക്ക്പഞ്ചായത്ത് അംഗം മുഹമ്മദ് ഷാജി,പാലോട് എ.ഇ.ഒ വി.ഷീജ,പാലോട് ബി.പി.സി എസ്.ബൈജു,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |