കരുനാഗപ്പള്ളി : താലൂക്കാശുപത്രിയിലെ താത്കാലിക ജീവനക്കാരുടെ അവധി അടക്കമുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച നഴ്സിംഗ് സുപ്രണ്ടിന്റെ നടപടിക്കെതിരെ കെ.ജി.എച്ച്.ഡി.എസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു ) നേതൃത്വത്തിൽ സൂചനാ സമരം നടത്തി. ഇതോടനുബന്ധിച്ച് നടന്ന യോഗം സി.ഐ.ടി.യു ഏരിയാ കമ്മിറ്റി സെക്രട്ടറി എ.അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് ജി.സുനിൽ അദ്ധ്യക്ഷനായി. സെക്രട്ടറി ഹനീഷ് സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു ഏരിയാ കമ്മിറ്റി പ്രസിഡന്റ് വി.ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. സമരത്തിന് താര, സജീവൻ,രാജേഷ്, സുവിദ്യ, ആതിര, അഭിജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |