തിരുവനന്തപുരം: കെ പി സി സി നേതൃത്വത്തിനെതിരായ വിമർശനത്തിൽ എം കെ രാഘവൻ എം പിയ്ക്ക് പിന്തുണയുമായി കെ മുരളീധരൻ എം പി. പാർട്ടി പ്രവർത്തകരുടെ പൊതുവികാരമാണ് രാഘവൻ പങ്കുവച്ചതെന്നും വിമർശനത്തിൽ തെറ്റില്ലെന്നും കെ മുരളീധരൻ പറഞ്ഞു. കെ പി സി സി അദ്ധ്യക്ഷൻ റിപ്പോർട്ട് ചോദിച്ചതിൽ തെറ്റില്ല.പക്ഷേ ഡി സി സി പ്രസിഡന്റ് അത് പരസ്യപ്പെടുത്തരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ചില നോമിനേഷനുകളെ കുറിച്ചൊക്കെ പാർട്ടിക്കുള്ളിൽ തർക്കമുണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചാണ് രാഘവൻ പറഞ്ഞത്. മിണ്ടാതിരുന്നാൽ പാർട്ടിയിൽ ഗ്രേസ് മാർക്ക് കൂടും. കെ പി സി സിയിൽ വേണ്ടത്ര ചർച്ച നടക്കുന്നില്ല' രാഷ്ട്രീയകാര്യ സമിതി ഉടൻ വിളിച്ച് ചേർക്കുമെന്നും മുരളീധരൻ അറിയിച്ചു.
എന്നാൽ അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടിക്കുള്ളിലായിരിക്കണമെന്ന് പറഞ്ഞ് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്തെത്തിയിരുന്നു. അതേസമയം, രാഘവന്റെ പരാമർശത്തിൽ പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത് പാർട്ടിക്കുള്ളിൽ ചർച്ചചെയ്ത് പരിഹരിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |