SignIn
Kerala Kaumudi Online
Thursday, 19 September 2024 12.34 AM IST

പരീക്ഷാഹാളി​ലേക്ക് , എസ്.എസ്.എൽ.സി ഇന്ന് മുതൽ , എച്ച്.എസ്.എസ് നാളെ

Increase Font Size Decrease Font Size Print Page
sslc

പത്തനംതിട്ട : എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇന്ന് തുടക്കമാകും. ജി​ല്ലയി​ൽ നി​ന്ന് 10,214 വിദ്യാർത്ഥികൾ പരീക്ഷ എഴുതും. പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസ ജില്ലകളിലായി ആകെ 166 പരീക്ഷാകേന്ദ്രങ്ങളും ചോദ്യപേപ്പർ വിതരണത്തിനായി 29 ക്ലസ്റ്ററുകളും ഉണ്ടാകും. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കൂടുതൽ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത് പത്തനംതിട്ട മാർത്തോമ്മാ ഹൈസ്‌കൂളിലാണ്. 258പേർ. ഏറ്റവും കുറവ് വിദ്യാർത്ഥികൾ രണ്ടു സ്‌കൂളുകളിലാണ്. നാലു പേർ വീതം പരീക്ഷ എഴുതുന്ന കാട്ടൂർ എൻ.എസ്.എസ് ഹൈസ്‌കൂളും കുമ്പഴ എം.പി.വി ഹൈസ്‌കൂളും. തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ കൂടുതൽ തിരുവല്ല എം.ജി.എം എച്ച്.എസ്.എസിലാണ്. ഇവിടെ 315 പേരാണ് എസ്.എസ്.എൽ.സി എഴുതുന്നത്. തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന അഞ്ചു സ്‌കൂളുകളാണുള്ളത്. മൂന്നുപേർ വീതം പരീക്ഷ എഴുതുന്ന പുറമറ്റം ജി.വി.എച്ച്.എസ്.എസ്, പെരിങ്ങര ജി.വി.എച്ച്.എസ്.എസ്, അഴിയിടത്തുചിറ ജി.എച്ച്.എസ്, കുറ്റൂർ ജി.എച്ച്.എസ്.എസ്, നിരണം വെസ്റ്റ് സെന്റ് തോമസ് എന്നിവയാണവ. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ ഗവ. 33 ഉം എയ്ഡഡ് 66 ഉം അഞ്ച് അൺ എയ്ഡഡും ഉൾപ്പെടെ ആകെ 104 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ഗവ. 16 ഉം എയ്ഡഡ് 44 ഉം രണ്ട് അൺ എയ്ഡഡും ഉൾപ്പെടെ ആകെ 62 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 3408 ആൺകുട്ടികളും 3209 പെൺകുട്ടികളും തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ 1858 ആൺകുട്ടികളും 1739 പെൺകുട്ടികളും പരീക്ഷ എഴുതും.

ഹയർ സെക്കൻഡറിക്ക് 23,869 വി​ദ്യാർത്ഥി​കൾ

ജില്ലയിൽ ഇത്തവണ 23,869 വിദ്യാർത്ഥികൾ ഹയർ സെക്കൻഡറി പരീക്ഷ എഴുതാനുണ്ടാകും. പ്ലസ് വണ്ണിന് 11,383 കുട്ടികളും പ്ലസ്ടു വിന് 12,486 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. നാളെയാണ് ആരംഭിക്കുന്നത്. 30ന് പൂർത്തിയാകും. 82 പരീക്ഷാ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. 165 ഡെപ്യൂട്ടി ചീഫുമാരുടെയും പരീക്ഷാ ഡ്യൂട്ടിക്കുള്ള അദ്ധ്യാപകരുടെയും നിയമനം നടന്നുവരികയാണ്.

പ്ലസ് വണ്ണിന് റെഗുലർ വിഭാഗത്തിൽ 11,119 കുട്ടികളാണ് പരീക്ഷയ്ക്കിരിക്കുന്നത്. ഇതിൽ 5541 പെൺകുട്ടികളും 5578 ആൺകുട്ടികളുമുണ്ട്. ഓപ്പൺ വിഭാഗത്തിൽ 39 പെൺകുട്ടികൾ പരീക്ഷ എഴുതാനുണ്ടാകും. ടെക്‌നിക്കൽ വിഭാഗത്തിൽ 75 പെൺകുട്ടികളും 150 ആൺകുട്ടികളും അടക്കം 225 കുട്ടികൾ പ്ലസ് വൺ പരീക്ഷ എഴുതും.
പ്ലസ്ടു റെഗുലർ വിഭാഗത്തിൽ 12229 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 6047 പെൺകുട്ടികളും 6182 ആൺകുട്ടികളുമുണ്ട്. ഓപ്പൺ വിഭാഗത്തിൽ 21 പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും ഉൾപ്പെടെ 24 പേർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നു. ടെക്‌നിക്കൽ വിഭാഗത്തിൽ 165 ആൺകുട്ടികളും 68 പെൺകുട്ടികളും ഉൾപ്പെടെ 233 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.