കൊച്ചി : ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സർവേ ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യ പ്രവർത്തകർ ഓരോ വീട്ടിലും കയറി ആരോഗ്യ സംബന്ധമായ വിവര ശേഖരണം നടത്തും.
ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചാണ് വിവരങ്ങൾ ചേർക്കുക. ലഭ്യമാകുന്ന വിവരങ്ങൾ അപ്പോൾ തന്നെ പരിശോധിക്കാനും ആവശ്യമായ ക്രമീകരണങ്ങൾ എർപ്പെടുത്താനും വേണ്ട സജ്ജീകരണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്. പുക മൂലം വായു മലീനികരണമുണ്ടായ സ്ഥലങ്ങളിൽ ആരോഗ്യ സർവേ നടത്തുന്നതിന്റെ ഭാഗമായി 202 ആശ പ്രവർത്തകർക്ക് പരിശീലനം നൽകി. പൊതുജനരോഗ്യ വിദഗ്ധ ഡോ. സൈറു ഫിലിപ്പിന്റെ നേതൃത്വത്തിലാണ് ആരോഗ്യ വകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പരിശീലനം നൽകിയത്
എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ സ്‌പെഷ്യാലിറ്റി റെസ്‌പോൺസ് സെന്റർ യുദ്ധകാലടിസ്ഥാനത്തിൽ പ്രവർത്തനസജ്ജമാക്കിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ചൊവ്വാഴ്ച മുതൽ ഇത് പ്രവർത്തനമാരംഭിക്കും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉള്ളവർക്ക് മതിയായ വിദഗ്ദ ചികിത്സ ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ മെഡിസിൻ, പൾമണോളജി, ഓഫ്ത്താൽമോളജി, പിഡിയാട്രിക്, ഡെർമറ്റോളജി എന്നീ വിഭാഗം ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. എക്സ്‌റേ, അൾട്രാസൗണ്ട് സ്‌കാനിംഗ്, എക്കോ, കാഴ്ചപരിശോധന എന്നീ സേവനങ്ങൾ ലഭ്യമാകും. ഇതിനു പുറമെ, എല്ലാ അർബൻ ഹെൽത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകളും നാളെ മുതൽ പ്രവർത്തനമാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള 5 മൊബൈൽ യൂണിറ്റുകൾ ചൊവ്വാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. രണ്ട് മൊബൈൽ യൂണിറ്റുകളുടെ സേവനം ഇന്ന് ലഭ്യമാക്കിയിരുന്നു. ഈ മൊബൈൽ യൂണിറ്റുകളിലൂടെ 7 സ്ഥലങ്ങളിലായി 178 പേർക്ക് സേവനം നൽകി.
മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ( മാർച്ച് 14)
യൂണിറ്റ് 1
രാവിലെ 9.30 മുതൽ 11 വരെ : സുരഭി നഗർ വായനശാല
രാവിലെ 11.30 മുതൽ 1 വരെ : നിലംപതിഞ്ഞി മുഗൾ
ഉച്ചയ്ക്ക് 1.30 മുതൽ 3 വരെ : എടച്ചിറ അങ്കണവാടി
ഉച്ചയ്ക്ക് 3.30 മുതൽ 5 വരെ : ചിറ്റേത്തുകര ചകഘജട
യൂണിറ്റ് 2
രാവിലെ 9.30 മുതൽ 10.30 വരെ : ഇരുമ്പനം എൽപി സ്‌കൂൾ
ഉച്ചയ്ക്ക് 11 മുതൽ 12.30 വരെ : തിരുവാൻകുളം പി.എച്ച്.സി
വൈകു. 1.30 മുതൽ 3 വരെ : കടക്കോടം അങ്കണവാടി
വൈകു. 3.30 മുതൽ 5 വരെ : ഏരൂർ കെഎംയുപി സ്‌കൂൾ
യൂണിറ്റ് 3
രാവിലെ 9.30 മുതൽ 11 വരെ : ചെറിയ ക്ലബ്ബ് 52 ഡിവിഷൻ
ഉച്ചയ്ക്ക് 11.30 മുതൽ 1 വരെ : കുഡുംബി കോളനി
വൈകു. 2 മുതൽ 4 വരെ : കോരു ആശാൻ സ്‌ക്വയർ
യൂണിറ്റ് 4
രാവിലെ 9.30 മുതൽ 11 വരെ : ഗിരിനഗർ കമ്മ്യൂണിറ്റി ഹാൾ
ഉച്ചയ്ക്ക് 11.30 മുതൽ 1 വരെ : എസ്എൻഡിപി ഹാൾ ചമ്പക്കര
വൈകു. 2 മുതൽ 4 വരെ : കോരു ആശാൻ സ്‌ക്വയർ
യൂണിറ്റ് 5
രാവിലെ 9.30 മുതൽ 11 വരെ : ലേബർ കോളനി ഡിവിഷൻ 45
ഉച്ചയ്ക്ക് 11.30 മുതൽ 1 വരെ : ചങ്ങപ്പുഴ പാർക്ക്
വൈകു. 2 മുതൽ 4 വരെ : പാടിവട്ടം സ്‌കൂൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |