മുംബയ്: ഭാര്യയെ കൊന്ന ശേഷം ജോലിക്ക് പോയി തിരിച്ചുവന്ന ഭർത്താവ് പൊലീസിൽ കീഴടങ്ങി. മഹാരാഷ്ട്രയിലെ പാൽഗാർ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേസിൽ നാലസൊപാറ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച പുലർച്ചെയാണ് പ്രതി ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ശേഷം രാവിലെ ഒന്നും സംഭവിക്കാത്തതുപോലെ ജോലിക്ക് പോയി. വൈകിട്ട് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഭാര്യയെ കൊലപ്പെടുത്തിയ വിവരം പൊലീസിൽ വിളിച്ചറിയിക്കുകയായിരുന്നു. സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |