കൊച്ചി: മയക്കുമരുന്ന് കേസിൽപ്പെട്ടവരുടെ തടവ് കാരണമില്ലാതെ 180 ദിവസത്തിലധികം നീട്ടാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ കൂടുതൽ ദിവസം തടവിലിടാൻ ചട്ടമുണ്ടെങ്കിലും, ഈ ആവശ്യമുന്നയിച്ചുള്ള ഹർജി ലാഘവത്തോടെ കാണേണ്ടതല്ലെന്നും, ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കും പബ്ലിക് പ്രോസിക്യൂട്ടർമാർക്കും പരിശീലനം നല്കണമെന്നും ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി. മയക്കുമരുന്നുമായി പിടിയിലായ തൃശൂർ സ്വദേശി ദയാലിന് 180 ദിവസത്തിന് ശേഷവും ജാമ്യം നിഷേധിച്ച കീഴ്ക്കോടതി വിധിക്കെതിരായ ഹർജി അനുവദിച്ചാണ് ഉത്തരവ്.
2022 ആഗസ്റ്റ് 10നാണ് പ്രതിയെ മയക്കുമരുന്നുമായി തൃശൂർ പൊലീസ് പിടികൂടിയത്. ഇതെത്തിച്ച അഫ്രിക്കൻ പൗരനെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ല. അന്വേഷണം പൂർത്തിയാക്കാനാവാത്ത സാഹചര്യത്തിൽ തടവ് നീട്ടി നൽകണമെന്ന പൊലീസിന്റെ ഹർജി അനുവദിച്ച സെഷൻസ്‌കോടതി നടപടിക്കെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയുടെ രണ്ട് ആൾ ജാമ്യവും വ്യവസ്ഥ ചെയ്ത് പ്രതിക്ക് ജാമ്യവും അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |