കുവൈറ്റ് സിറ്റി: മദ്യ നിർമാണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് പേർ പിടിയിൽ. അൽ അഹ്മദി ഗവർണറേറ്റിലെ രഹസ്യ മദ്യ നിർമാണ കേന്ദ്രത്തിൽ വിവിധ വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്. വിൽപ്പനയ്ക്കായി ബോട്ടിലുകളിൽ നിറച്ചിരുന്ന മദ്യത്തിന് പുറമേ 20 ബാരൽ അസംസ്കൃത വസ്തുക്കളും നിർമാണ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
പിടികൂടിയവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകളിലേയ്ക്ക് കൈമാറി. ഇവർ മദ്യ നിർമാണം നടത്തിയ കെട്ടിടത്തിലെ ജല-വൈദ്യുത കണക്ഷൻ വിച്ഛേദിച്ചതായി അധികൃതർ അറിയിച്ചു.
الإعلام الأمني:
— وزارة الداخلية (@Moi_kuw) March 15, 2023
تمكنت الإدارة العامة لمباحث شؤون الإقامة ممثلة في اللجنة الثلاثية المشتركة من خلال الحملات التفتيشية من ضبط (3) أشخاص يديرون مصنع للخمور المحلية في محافظة الأحمدي وعثر بحوزتهم على (38) زجاجة و(20) برميل يحتوي على مواد يشتبه بأنها مواد مسكرة، ومعدات التصنيع وتم… https://t.co/Coe1PYLvza pic.twitter.com/5v6XGecABr
അതേസമയം വൻ മദ്യ ശേഖരവുമായി ഇന്ത്യക്കാരനെ പിടികൂടിയതായി കൂവൈറ്റ് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇയാളിൽ നിന്ന് 1,100 ബോട്ടിൽ മദ്യം പരിശോധനാ വിഭാഗം പിടിച്ചെടുത്തു. മദ്യം നിർമിച്ച് ആവശ്യക്കാർക്കായി വിൽപ്പന നടത്തി വന്നയാളാണ് ഹവല്ലിയിൽ നടത്തിയ പരിശോധനയ്ക്കിടയിൽ കുടുങ്ങിയത്.
الإعلام الأمني:
— وزارة الداخلية (@Moi_kuw) March 14, 2023
اسفرت جهود الادارة العامة لمباحث شؤون الاقامة ممثلة في ادارة البحث والتحري من خلال المتابعة والانتشار الأمني المستمر وتكثيف الحملات، عن ضبط شخص يقوم بتصنيع المواد المسكرة والاتجار بها ، وعثر بحوزته على عدد (1100) زجاجة تحتوي على مواد يشتبه بأنها مسكرة و معدات… https://t.co/GGbqt5bUmE pic.twitter.com/WMGtc3fD4g
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |