ന്യൂഡൽഹി: ശിവഗിരി തീർത്ഥാടന സർക്യൂട്ടിൽ ഉൾപെടുത്തി വിനോദസഞ്ചാര വികസനത്തിനായി പ്രഖ്യാപിച്ച 66.43 കോടിയിൽ ഇതുവരെ 15.57 കോടി രൂപ അനുവദിച്ചെന്ന് വിനോദസഞ്ചാര വകുപ്പുമന്ത്രി ജി. കിഷൻ റെഡ്ഡി ലോക്സഭയിൽ എ.എം.ആരിഫ് എം.പിയെ അറിയിച്ചു. ആലപ്പുഴ തുറമുഖത്തെ മറീന കം പോർട്ട് മാതൃകയിൽ വികസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് സഹായം ലഭ്യമാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |