SignIn
Kerala Kaumudi Online
Thursday, 19 September 2024 1.09 PM IST

വിട്ടുമാറാത്ത മലബന്ധം, ഭക്ഷണ ശേഷം വയർ ഗ്യാസ് വന്ന് വീർക്കുന്നു; എന്നീ പ്രശ്നങ്ങൾ ഒഴിവാക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം

Increase Font Size Decrease Font Size Print Page
gas-trouble

വയറിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. കാരണം വയറില്‍ നിന്ന് ആരംഭിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചിലപ്പോള്‍ വളരെയധികം ഗുരുതരമായ സ്ഥിതിയില്‍ കൊണ്ടു ചെന്നെത്തിച്ചേക്കാം. വയറിലെ ആരോഗ്യം മോശമായ അവസ്ഥയിലാണ് എന്ന് അറിയിക്കാന്‍ പല ലക്ഷണങ്ങളും ശരീരം പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ ഈ ലക്ഷണങ്ങളെ അത്ര ഗൗരവകരമായി കണക്കാക്കാതെ അവഗണിക്കുകയാണ് പലരും ചെയ്യാറുള്ളത്.

ഇത്തരത്തിൽ മലബന്ധവും ഗ്യാസും നിരന്തരമായി അലട്ടുമ്പോൾ കോള പോലുള്ള പാനീയങ്ങൾ ഉപയോഗിക്കുകയോ വയറിളക്കാനായുള്ള മരുന്നുകൾ കഴിക്കുകയോ ഒക്കെ പലരും ചെയ്യാറുണ്ട്. എന്നാൽ മേൽപ്പറഞ്ഞ പ്രശ്നങ്ങൾക്ക് പ്രകൃതിദത്തമായി തന്നെ ഉപയോഗിക്കാവുന്ന പരിഹാര മാർഗങ്ങളാണ് താഴെ ചേർക്കുന്നത്.

പെരുഞ്ചീരകം

മലബന്ധമകറ്റാൻ ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച മാർഗമാണ് പെരുഞ്ചീരകം. ഏതെങ്കിലും പ്രത്യേക ഭക്ഷണം കഴിക്കുമ്പോൾ മലബന്ധം അനുഭവപ്പെടുന്നവർ ആ ഭക്ഷണത്തിനൊപ്പം പെരുഞ്ചീരകം ചേർത്ത് കഴിക്കുന്നത് നല്ലതാണ്. ഇത് കൂടാതെ വറുത്തുപൊടിച്ച ഒരു ടീസ്പൂൺ പെരുഞ്ചീരകം ഒരു ഗ്ളാസ് ഇളം ചൂടുവെള്ളത്തിൽ കലർത്തി കുടിയ്ക്കുന്നത് കുടലിന്റെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നു.

ഇരട്ടിമധുരം

ഒരു ടീസ്പൂൺ ഇരട്ടിമധുരം പൊടിച്ചത് ശർക്കരയുമായി ചേർത്ത് ഒരു കപ്പ് വെള്ളത്തിൽ കലർത്തി കുടിക്കുന്നത് വയറിന്റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കുകയും ദഹനം മെച്ചപ്പെടാൻ സഹായിക്കുകയും ചെയ്യും.

ത്രിഫല

ത്രിഫല ഉപയോഗിച്ച് ചായ ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന ഗ്ളൈക്കോസൈഡിന് ലാക്സേറ്റീവ് ഗുണവുമുണ്ട് എന്നതാണ് പ്രധാനം. ത്രിഫല, ഏലയ്ക്ക, മല്ലി എന്നിവ പൊടിച്ചെടുത്ത് വെള്ളത്തിൽ ചേർത്ത് കുടിക്കുന്നതും മലബന്ധത്തിൽ നിന്ന് ആശ്വാസം നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HEALTH, LIFESTYLE HEALTH, GAS, TROUBLE, STOMACH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.