കൊച്ചി: നിർമാണത്തിലിക്കുന്ന കെട്ടിടത്തിലെ കോൺക്രീറ്റ് സ്ളാബുകൾ ഇടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു. അങ്കമാലി കറുകുറ്റിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
ജോണി അന്തോണി (52), പശ്ചിമ ബംഗാൾ സ്വദേശി അലി ഹസൻ (30) എന്നിവരാണ് മരിച്ചത്. ഇരുവരും കെട്ടിട നിർമാണ തൊഴിലാളികളാണ്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |