സ്വന്തം പഠനത്തിനായി സൂക്ഷിച്ച പണമെടുത്ത് സഹോദരന്റെ വിവാഹം നടത്തിയെന്ന പരാതിയുമായി യുവതി. മാതാപിതാക്കളുടെ പ്രവർത്തിയിൽ മനംനൊന്ത് നീതിക്കായി കോടതിയെ സമീപിക്കാനാണ് യുവതിയുടെ തീരുമാനം. സമൂഹമാദ്ധ്യമത്തിലാണ് യുവതി തനിക്കുണ്ടായ വിഷമകരമായ അവസ്ഥ വിവരിച്ചത്.
യുവതിയുടെ കുടുംബത്തിലെ മുതിർന്ന സ്ത്രീ ഒരു ബ്രിട്ടീഷുകാരനെ വിവാഹം കഴിച്ച് അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരുന്നു. ഇവർ മരണപ്പെട്ടപ്പോൾ ഭാരിച്ച തുക കുടുംബത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് മാത്രം ഉപയോഗിക്കാവൂ എന്ന വ്യവസ്ഥയിൽ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഇതിൽ തനിക്കുള്ള തുകയെടുത്താണ് രക്ഷിതാക്കൾ സഹോദരന്റെ വിവാഹം നടത്തിയതെന്നാണ് യുവതിയുടെ ആരോപണം.
യുവതിയുടെ പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് യുവതിയുടെ പോസ്റ്റിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയിരിക്കുന്നത്. നിങ്ങളിൽ നിന്ന് മോഷ്ടിച്ചതിലൂടെ നിങ്ങളുടെ മാതാപിതാക്കൾ സ്വയം അപമാനിതരായെന്നാണ് ഒരാൾ യുവതിയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. റെഡ്ഡിറ്റിലാണ് യുവതി വിവരങ്ങൾ പോസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |