SignIn
Kerala Kaumudi Online
Friday, 26 April 2024 2.12 PM IST

വി.സി ഇല്ലാതെ 8 വാഴ്സിറ്റികൾ

governor

തിരുവനന്തപുരം: വൈസ്ചാൻസലർ നിയമനത്തിന് സെനറ്റ് പ്രതിനിധിയില്ലാതെ ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി ഹൈക്കോടതി റദ്ദാക്കുകയും കമ്മിറ്റി രൂപീകരണത്തെച്ചൊല്ലി സർക്കാർ- ഗവർണർ തമ്മിലടി രൂക്ഷമാവുകയും ചെയ്തതോടെ, തലവനില്ലാത്ത സർവകലാശാലകൾ എട്ടാവുകയാണ്.

കേരള, കലാമണ്ഡലം, കാർഷിക, സാങ്കേതിക, മലയാളം, ഫിഷറീസ് വാഴ്സിറ്റികളിൽ ഇപ്പോൾത്തന്നെ വി.സിയില്ല. കുസാറ്റ് വി.സി കെ.എൻ.മധുസൂദനൻ ഏപ്രിലിലും എം.ജി വി.സി പ്രൊഫ.സാബുതോമസ് മേയിലും കാലാവധി പൂർത്തിയാക്കും. വി.സി നിയമനങ്ങൾ അനന്തമായി നീളാനാണിട. താത്കാലിക വി.സിമാർ നയപരമായ തീരുമാനങ്ങളെടുക്കില്ലെന്നതിനാൽ ഇത് വിദ്യാർത്ഥികളെ ബാധിക്കും.

വി.സിയെ നിയമിക്കാൻ മാത്രമാണ് ഗവർണർക്ക് അധികാരമുള്ളതെന്നും അപേക്ഷ ക്ഷണിക്കുന്നതും പാനലുണ്ടാക്കുന്നതുമടക്കം സർക്കാർ ചെയ്യുമെന്നുമാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അവകാശവാദം. മലയാളം വാഴ്സിറ്റിയിൽ സർക്കാർ രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റിയിലേക്ക് ഗവർണറുടെ പ്രതിനിധിയെ ആവശ്യപ്പെട്ട് കത്ത് നൽകിയപ്പോൾ ഏത് അധികാരമുപയോഗിച്ചാണിതെന്ന് ഗവർണർ ചോദിച്ചിരുന്നു. വി.സി നിയമനത്തിൽ സർക്കാർ ഇടപെടരുതെന്ന സുപ്രീംകോടതി ഉത്തരവാണ് ഗവർണർ ഉയർത്തിക്കാട്ടുന്നത്. എന്നാൽ സർവകലാശാലാ നിയമപ്രകാരം കമ്മിറ്റികളിൽ സെനറ്റ് പ്രതിനിധി നിർബന്ധമായതിനാൽ, അതൊഴിവാക്കിയുള്ള ഗവർണറുടെ സെർച്ച്കമ്മിറ്റികൾ നിലനിൽക്കുകയുമില്ല.

കേരള വി.സി നിയമനത്തിന് സെനറ്റ് പ്രതിനിധിയില്ലാതെ രൂപീകരിച്ച സെർച്ച്കമ്മിറ്റിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ, മലയാളം, കുസാറ്റ്, എം.ജി സെർച്ച്കമ്മിറ്റി രൂപീകരണ നടപടികൾ ഗവർണർ മരവിപ്പിച്ചു. മൂന്ന് കമ്മിറ്റികളിലേക്കുമുള്ള യു.ജി.സി പ്രതിനിധിയെ അടിയന്തരമായി അനുവദിപ്പിച്ചിരുന്നു. ചാൻസലറുടെയും യു.ജി.സിയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി സെർച്ച്കമ്മിറ്റി രൂപീകരിക്കാനും സെനറ്റിന്റെ പ്രതിനിധിയെ പിന്നീട് ഉൾപ്പെടുത്താനുമായിരുന്നു ഗവർണറുടെ നീക്കം.

ഗവർണറുടെ വാദം

നിയമനാധികാരിയായ ചാൻസലർക്കാണ് സെർച്ച്കമ്മിറ്റി രൂപീകരിക്കാൻ അധികാരം. വാഴ്സിറ്റികളുടെ പ്രോചാൻസലർ ഉന്നതവിദ്യാഭ്യാസ മന്ത്രിയാണെന്നിരിക്കെ എങ്ങനെ സർക്കാരിന് സെർച്ച് കമ്മിറ്റി രൂപീകരിക്കാനാവും? സെർച്ച്കമ്മിറ്റിയിൽ വാഴ്സിറ്റിയുമായി ബന്ധമുള്ളവർ പാടില്ല.

സർക്കാർ നിലപാട്

2018ലെ യു.ജി.സി റഗുലേഷൻ പ്രകാരം സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി മാത്രമാണ് നിർബന്ധമായി വേണ്ടത്. അംഗങ്ങളുടെ എണ്ണമോ ഘടനയോ പറയുന്നില്ലെന്നതിനാൽ സർക്കാരിന് സെർച്ച് കമ്മിറ്രി രൂപീകരിക്കാം. കമ്മിറ്റിയുണ്ടാക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.