മാഡ്രിഡ് : കഴിഞ്ഞ രാത്രി നടന്ന യൂറോ കപ്പ് ഫുട്ബാൾ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരങ്ങളിൽ സ്പെയ്ൻ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ജയിച്ചപ്പോൾ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ക്രൊയേഷ്യ വെയിൽസുമായി 1-1ന് സമനിലയിൽ പിരിഞ്ഞു.
യൊസേലുവിന്റെ ഇരട്ട ഗോളുകളായിരുന്നു നോർവേയ്ക്ക് എതിരായ സ്പാനിഷ് വിജയത്തിന്റെ ഹൈലൈറ്റ്. 13-ാം മിനിട്ടിൽ ഒാൾമോയിലൂടെയാണ് സ്പെയ്ൻ ഗോളടി തുടങ്ങിയത്. ഈ ഗോളിന്റെ ലീഡിൽ തുടർന്ന സ്പെയ്നിന് വേണ്ടി 83,85 മിനിട്ടുകളിലായാണ് യൊസേലു സ്കോർ ചെയ്തത്.
28-ാം മിനിട്ടിൽ ആന്ദ്രേ ക്രമാറിച്ച് നേടിയ ഗോളിന് ലീഡ് ചെയ്തിരുന്ന ക്രൊയേഷ്യൻ ഇൻജുറി ടൈമിന്റെ മൂന്നാം മിനിട്ടിൽ നഥാൻ ബ്രോഡ്ഹെഡ് നേടിയ ഗോളിനാണ് വെയിൽസ് സമനിലയിൽ തളച്ചത്. മറ്റൊരു മത്സരത്തിൽ റൊമേനിയ 2-0ത്തിന് അൻഡോറയെ കീഴടക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |