കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ പൊലീസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ഞായറാഴ്ച ഉണ്ടായ തീപിടിത്തത്തിൽ അട്ടിമറി സാദ്ധ്യതയില്ലെന്നും ആരെങ്കിലും തീ വച്ചതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അമിതമായ ചൂടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കണ്ടെത്തൽ.
മാലിന്യത്തിന്റെ അടിത്തട്ടിൽ ഉയർന്ന താപനില തുടരുകയാണെന്നും അതിനാൽത്തന്നെ പ്ലാന്റിൽ ഇനിയും തീപിടിത്തത്തിന് സാദ്ധ്യതയുണ്ടെന്നും കമ്മീഷണർ മുന്നറിയിപ്പ് നൽകി. തീപിടിത്തവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെയും പ്ലാന്റിലെ ജീവനക്കാരുടെയുമൊക്കെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽ സംശയിക്കത്തക്ക ഒന്നുമില്ലെന്നാണ് സിറ്റി പൊലീസ് കമ്മീഷണർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |