ന്യൂ ഡൽഹി : രാജ്യത്തെ സമുദായ സൗഹാർദം നിലനിർത്താൻ വിദ്വേഷ പ്രസംഗങ്ങൾ ഉപേക്ഷിക്കേണ്ടതല്ലേയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആരാഞ്ഞ് സുപ്രീംകോടതി.
വിദ്വേഷ പ്രസംഗങ്ങൾ നിയന്ത്രിക്കണമെന്ന ഹർജികൾ പരിഗണിക്കവേ ജസ്റ്റിസ് കെ.എം. ജോസഫ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം ചോദിച്ചത്. കേരളത്തിലെ വിദ്വേഷ പ്രസംഗങ്ങളും ചൂണ്ടിക്കാട്ടിയ സോളിസിറ്റർ ജനറൽ, മലയാളിയായ പരാതിക്കാരൻ അതിന്റെ കണക്കുകളും കൂടി ചൂണ്ടിക്കാട്ടണമെന്ന് പറഞ്ഞു. ഹർജികളിൽ ഇന്നും വാദം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |