കൊച്ചി: കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ചുകൾ ഉപയോഗപ്പെടുത്തി കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടു നടന്നെന്ന വിവരം ഗൗരവമേറിയതാണെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി അതു സംബന്ധിച്ച് അധിക വിശദീകരണം നൽകാൻ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. കേസിലെ മുഖ്യപ്രതി കോഴിക്കോട് സ്വദേശി നിയാസ് കുട്ടശേരി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ നിർദ്ദേശം. ഹവാല ഇടപാടുകളുടെ തെളിവ് ഉൾപ്പെടുന്ന രേഖകളും സെർവർ വിവരങ്ങളടങ്ങിയ ഹാർഡ് ഡിസ്കും ക്രൈംബ്രാഞ്ച് ഹാജരാക്കിയിരുന്നു. ഇവ പരിശോധിച്ചശേഷമാണ് വിഷയം ഗൗരവമേറിയതാണെന്ന് സിംഗിൾബെഞ്ച് പറഞ്ഞത്. ഹർജി ഏപ്രിൽ അഞ്ചിന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |