SignIn
Kerala Kaumudi Online
Thursday, 19 September 2024 2.54 PM IST

ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞു, 66 പേർക്ക് പരിക്ക്

Increase Font Size Decrease Font Size Print Page
accident

ശബരിമല: ദർശനം കഴിഞ്ഞ് മടങ്ങിയ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 9 കുട്ടികൾ ഉൾപ്പടെ 66 പേർക്ക് പരിക്കേറ്റു. തമിഴ്നാട് ട്രിച്ചി കുംഭകോണം സ്വദേശികളായ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 1.30ന് ഇലവുങ്കൽ-കണമല റൂട്ടിൽ നാറാണംതോടിന് സമീപം വനമേഖലയിലെ മൂന്നാം വളവിലാണ് അപകടം. കുത്തിറക്കവും കൊടുംവളവുമുളള ഇവിടെ ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ബസ് വലതുവശത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞ് നാറാണംതോട്ടിൽ നിന്ന് ആളുകളെത്തിയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. തുടർന്ന് ഫയർഫോഴ്സും പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തീർത്ഥാടകരിൽ പലരുടെയും കൈകാലുകൾ ഒടിയുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുളളവരെ നിലയ്ക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോയി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ACCIDENT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.