വൈക്കം : വൈക്കം സത്യഗ്രഹ ശതാബ്ദിയോടനുബന്ധിച്ച് വൈക്കം വലിയ കവലയിലെ മന്നം പ്രതിമയിൽ പുഷ്പാർച്ചന നടത്താനെത്തിയ ശിവഗിരി മഠത്തിലെ സന്യാസിമാർക്ക് പ്രവേശനം നിഷേധിച്ചു. സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് തടഞ്ഞത്. സത്യഗ്രഹ ശതാബ്ദിയുടെ ഭാഗമായി പുഷ്പാർച്ചനയ്ക്കാണ് വന്നതെന്നും അനുവദിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ചുമതലയിലുണ്ടായിരുന്നവർ അനുവദിച്ചില്ല. തുടർന്ന് സംഘം പുഷ്പാർച്ചന നടത്താതെ മടങ്ങി. വൈക്കം സത്യഗ്രഹം നടന്ന മണ്ണിൽ ഇന്നും ഇത്തരം സങ്കുചിത മനോഭാവം വച്ചു പുലർത്തുന്നത് മന്നത്ത് പത്മനാഭനെ പോലുള്ള മഹാത്മാക്കൾക്ക് അപമാനമാണെന്ന് സ്വാമി ശുഭാംഗാനന്ദ ഇതിനോട് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |