വാഷിംഗ്ടൺ : റഷ്യയിലുള്ള അമേരിക്കൻ പൗരൻമാർ എത്രയും വേഗം രാജ്യംവിടണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. കഴിഞ്ഞ ദിവസം വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടറായ ഇവാൻ ഗെർഷ്‌കോവിചിനെ ചാരവൃത്തി ആരോപിച്ച് റഷ്യയുടെ സുരക്ഷാ ഏജൻസിയായ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്.എസ്.ബി) അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബ്ലിങ്കന്റെ പ്രതികരണം. ഇവാനെ മേയ് 29 വരെ കസ്റ്റഡിയിൽ വയ്ക്കാനാണ് മോസ്കോ കോടതിയുടെ ഉത്തരവ്. അമേരിക്കൻ പൗരനായ ഇവാനെ പിടികൂടിയ റഷ്യൻ നടപടിയെ ബ്ലിങ്കൻ ശക്തമായി അപലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |