SignIn
Kerala Kaumudi Online
Thursday, 19 September 2024 10.20 AM IST

മുന്നിലും പിന്നിലും രണ്ട് പെൺകുട്ടികൾ, ഹെൽമറ്റ് പോലും വയ്ക്കാതെ യുവാവിന്റെ 'ഷോ'; വീഡിയോ വൈറലായതോടെ മൂന്നുപേർക്കും പണികിട്ടി

Increase Font Size Decrease Font Size Print Page

bike

മുംബയ്: ബൈക്കിന്റെ മുന്നിലും പിന്നിലും പെൺകുട്ടികളെ ഇരുത്തി അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. മുംബയിലാണ് സംഭവം. ദൃശ്യങ്ങൾ വൈറലായതോടെയാണ് പൊലീസ് കേസെടുത്തത്. അപകടകരമായ രീതിയിലാണ് യുവാവ് പെൺകുട്ടികളെയുമിരുത്തി ബൈക്കഭ്യാസം നടത്തിയത്. മൂന്നുപേരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. സംഭവത്തിൽ മൂന്ന് പേർക്കെതിരെയും ബികെസി പൊലീസ് കേസെടുത്തു.

പ്രതികളെ തിരിച്ചറിയുന്നതിനുള്ള അന്വേഷണം നടക്കുകയാണെന്നും വീഡിയോയിലുള്ളവരെ കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്നും മുംബൈ ട്രാഫിക് പൊലീസ് ട്വിറ്ററിൽ കുറിച്ചു. പോത്തോൾ വാരിയേഴ്‌സ് ഫൗണ്ടേഷൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലായത്. അപകടകരമായ രീതിയിൽ ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തിൽ യുവാവ് ബൈക്കോടിക്കുന്നത് വീഡിയോയിൽ കാണാം.

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലിരുന്ന് പരസ്പരം ഉമ്മ വയ്ക്കുകയും കെട്ടിപ്പിടിക്കുകയുമെല്ലാം ചെയ്ത യുവാവിന്‍റെയും യുവതിയുടെയും വീഡിയോ നേരത്തേ വൈറലായിരുന്നു. തിരക്കുള്ള റോഡിലൂടെ പോയ്‌ക്കൊണ്ടിരിക്കെ ഉമ്മ വയ്ക്കുകയും കെട്ടിപ്പിടിക്കുകയുമെല്ലാം ചെയ്യുന്ന വീഡിയോയാണ് പുറത്തായത്. രാജസ്ഥാനിലെ അജ്മീറിലായിരുന്നു സംഭവം. വീഡിയോ വൈറലായതോടെ രാജസ്ഥാൻ പൊലീസ് അജ്മീര്‍ പൊലീസിനെ ട്വിറ്ററില്‍ ടാഗ് ചെയ്ത് വേണ്ട നടപടിയെടുക്കാൻ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, VIRAL VIDEO, MUMBAI POLICE, DANGEROUS BIKE STUNT, ARREST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.