SignIn
Kerala Kaumudi Online
Friday, 15 May 2026 8.03 PM IST

ഓഫ്‌ഷോർ പട്രോൾ വെസൽ: 6,200 കോടിയുടെ കരാറിൽ ഒപ്പുവെച്ചു

1

പനാജി: ഇന്ത്യൻ നാവികസേനയ്‌ക്കായി ഏഴ് പുതുതലമുറ ഓഫ്‌ഷോർ പട്രോൾ വെസലുകൾ നിർമ്മിക്കുന്നതിന് പ്രതിരോധ വകുപ്പുമായി 6,200 കോടി രൂപയുടെ കരാറിൽ ഗോവ ഷിപ് യാർഡ് ലിമിറ്റഡ് (ജി.എസ്‌.എൽ) ഒപ്പുവെച്ചു. 9,781 കോടി രൂപയുടെ ഓർഡറിന്റെ ഭാഗമാണ് കരാർ. ഈ കപ്പലുകളുടെ തദ്ദേശീയമായ നിർമ്മാണം സജീവ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കും.

കപ്പലുകൾ ഏറ്റെടുക്കുന്നത് മൂലം ഇന്ത്യൻ നാവികസേനയ്ക്ക് കടൽക്കൊള്ള, കൗണ്ടർ നുഴഞ്ഞുകയറ്റം, വേട്ടയാടൽ വിരുദ്ധ, മനുഷ്യക്കടത്ത് വിരുദ്ധ, നോൺ-കോംബാറ്റന്റ് ഒഴിപ്പിക്കൽ ഓപ്പറേഷൻസ്, സെർച്ച് ആൻഡ് റെസ്ക്യൂ , ഓഫ്‌ഷോർ ആസ്തികളുടെ സംരക്ഷണം മുതലായവ സംരക്ഷിക്കാൻ സധിക്കും. സിഎംഡി ജിഎസ്എൽ ബി കെ ഉപാധ്യായ, ക്യാപ്റ്റൻ ജഗ്മോഹൻ, ഡയറക്ടർ (കോർപ്പറേറ്റ് പ്ലാനിംഗ്, പ്രോജക്ട് ആൻഡ് ബിസിനസ് ഡെവലപ്മെന്റ്), ധർമ്മേന്ദ്ര കുമാർ സിംഗ്, ജെ.എസ് ആൻഡ് എ.എം (എയർ) എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360