തിരുവനന്തപുരം:ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി വഴയില വേറ്റിക്കോണം കുഴിവിള കാർത്തികയിൽ സുരേഷ് കരിമ്പിൻകാല (52 ) വാഹനാപകടത്തിൽ മരിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12ന്ചാക്ക ബൈപാസിലായിരുന്നു അപകടം. സുരേഷ് സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിന്നിൽ ലോറിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ അടുത്തുള്ള സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് രാവിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വഴയിലയിലെ വീട്ടിലെ പൊതുദർശനത്തിനുശേഷം വൈകിട്ട് നന്ദിയോടുള്ള കുടുംബവീട്ടിൽ സംസ്‌കരിക്കും. അച്ഛൻ: ശിവശങ്കരൻ കാണി. അമ്മ: പരേതയായ പുഷ്പലാക്ഷി. ഭാര്യ: പ്രീതകുമാരി (റവന്യു വകുപ്പ് ജീവനക്കാരി, കലക്ടറേറ്റ്). മക്കൾ: ആരതി, അക്ഷയ്.ട്രാവൻകൂർ ടൈറ്റാനിയത്തിൽ ലെയ്സൺ ഓഫീസറാണ് സുരേഷ്. സി.പി.എം നന്ദിയോട് പൊട്ടൻചിറ ബ്രാഞ്ച് അംഗം, എ.കെ.എസ് സംസ്ഥാന കമ്മിറ്റി അംഗം, ട്രൈബൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി, ടൈറ്റാനിയം ജനറൽ ലേബർ യൂണിയൻ (സി.ഐ.ടി.യു) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |