SignIn
Kerala Kaumudi Online
Thursday, 19 September 2024 10.24 PM IST

പൂച്ചയെ രക്ഷിക്കുന്നതിനിടെ കിണറ്റിലകപ്പെട്ട് ഹൃദ്രോഗിയായ 62കാരൻ; ഒടുവിൽ പുറത്തെത്തിക്കാനായത് ഇങ്ങനെ

Increase Font Size Decrease Font Size Print Page
man

മൂവാറ്റുപുഴ: കിണറ്റിലകപ്പെട്ട ഹൃദ്രോഗിയ്ക്ക് രക്ഷകരായി മൂവാറ്റുപുഴ അഗ്നിരക്ഷാസേന. പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ കല്ലുകുഴിയിൽ രാജു (62) വാണ് കിണറ്റിൽ അകപ്പെട്ടത്.ചൊവ്വാഴ്ച രാവിലെ 10.30ഓടെ കിണറ്റിൽ വീണ വാരപ്പെട്ടി വിജയന്റെ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കുന്നതിനായാണ് രാജു കിണറ്റിൽ ഇറങ്ങിയത്.

ഹൃദ്രോഗിയായ രാജുവിന് കിണറ്റിനുള്ളിൽ ശ്വാസ തടസം നേരിട്ടതിനെ തുടർന്ന് സേന കിണറിനകത്ത് ബി.എ സിലിണ്ടർ തുറന്ന് വിട്ടതിന് ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥനായ സിദ്ധിഖ് ഇസ്മായിൽ കിണറ്റിൽ ഇറങ്ങി നെറ്റ് ഉപയോഗിച്ച് കരയ്ക്ക് കയറ്റിയ രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്റ്റേഷൻ ഓഫീസർ ടി.ജെ ജിജിമോൻ, ഫയർ ഓഫിസർ മാരായ കെ.എം ഇബ്രാഹിം, അനീഷ്‌കുമാർ പി.ബി, എ.എസ് ഷഹനാസ്, ടി.ആർ റിനിഷ്, നിബിൻ ബോസ്, ഹോംഗാർഡ് ടോമി പോൾ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MAN, GETS STUCK, IN WELL, FIREFORCE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.