SignIn
Kerala Kaumudi Online
Thursday, 19 September 2024 3.12 PM IST

യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്: ഇന്ന് റദ്ദാക്കിയത് 15 ട്രെയിനുകൾ, നിയന്ത്രണം ഏർപ്പെടുത്തിയ സർവീസുകൾ ഇവ

Increase Font Size Decrease Font Size Print Page
train

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം. 15 ട്രെയിനുകൾ പൂർണ്ണമായും റദ്ദാക്കി. ചില ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.തൃശൂർ യാർഡിലും, ആലുവ അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര ചെങ്ങന്നൂർ പാതയിൽ ഗർഡർ നവീകരണവും നടക്കുന്നതിനാലാണിത്.

റദ്ദാക്കിയവ

ഗരീബ് രഥ് എക്സ്പ്രസ്

പരശുറാം എക്സ്പ്രസ്

കൊല്ലം എറണാകുളം മെമു

എറണാകുളം കൊല്ലം മെമു

എറണാകുളം കായംകുളം മെമു

കൊല്ലം കോട്ടയം മെമു

എറണാകുളം കൊല്ലം സ്പെഷ്യൽ മെമു

കോട്ടയം കൊല്ലം മെമു സർവീസും.

കൊല്ലം വരെ മാത്രം സർവീസ് നടത്തുന്നവ

കായംകുളം എറണാകുളം എക്സ്പ്രസ്, എറണാകുളം ആലപ്പുഴ മെമു, ആലപ്പുഴ എറണാകുളം എക്സ്പ്രസ്, നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന നാഗർകോവിൽ കോട്ടയം എക്സ്പ്രസ് എന്നിവ കൊല്ലം വരെ മാത്രമേ സർവീസ് നടത്തുള്ളൂ.

ആലപ്പുഴ വഴി തിരിച്ചു വിടുന്നവ

ശബരി എക്സ്പ്രസ്, കേരള എക്സ്പ്രസ്, കന്യാകുമാരി ബംഗളുരു എക്സ്പ്രസ്, തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി, തിരുവനന്തപുരം ചെനൈ മെയിൽ, നാഗർകോവിൽ ഷാലിമാർ എക്സ്പ്രസ്, തിരുവനന്തപുരം ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ്, പുനലൂർ ഗുരുവായൂർ എക്സ്പ്രസ് എന്നിവ നാളെ ആലപ്പുഴ വഴിയും തിരിച്ചു വിട്ടിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TRAIN, CHANGE, RESCHEDULE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.