കോട്ടയം: പ്ലാക്കൽപടി വെള്ളാവൂർ റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന് 11.27 കോടി രൂപയുടെ അന്തിമ അനുമതിയായതായി ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. 5.5 മീറ്റർ വീതിയിൽ ബി.എം ബി.സി നിലവാരത്തിൽ തയാറാക്കുന്ന റോഡിൽ പാലങ്ങൾ, സംരക്ഷണഭിത്തികൾ, ഓടകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് വർഷത്തേക്കുള്ള പരിപാലനത്തിന് 1 കോടി രൂപ അധികമായി അനുവദിച്ചിട്ടുണ്ട്. പിഎംജിഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന പദ്ധതിക്ക് ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കും. ഒരുവർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും. 2019 കാലഘട്ടത്തിൽ റോഡ് പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി സുധാകരന് നിവേദനം സമർപ്പിച്ച് പ്രാഥമിക നടപടികൾ പൂർത്തിയാക്കിയിരുന്നു. കൊവിഡ് മൂലം നടപടികൾ വൈകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |