SignIn
Kerala Kaumudi Online
Friday, 20 September 2024 8.11 PM IST

പൊതുമേഖലയുടെ സാമ്പത്തിക സ്രോതസ് കോർപ്പറേറ്റുകൾ കൈയടക്കുന്നു: ഇ.പി. ജയരാജൻ

Increase Font Size Decrease Font Size Print Page

ep

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ കാരണം പൊതുമേഖലയുടെ സാമ്പത്തിക സ്രോതസ് കോർപ്പറേറ്റുകൾ കൈയടക്കുകയാണെന്ന് എൽ.ഡി.എഫ് കൺവീനറും അഖിലേന്ത്യ കിസാൻസഭ വൈസ് പ്രസിഡന്റുമായ ഇ.പി. ജയരാജൻ പറഞ്ഞു. കേരള എൻ.ജി.ഒ യൂണിയന്റെ വജ്രജൂബിലി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സുഹൃത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ജനജീവിതം ദുസ്സഹമായി. തൊഴിലില്ലായ്മ, വരുമാന ശോഷണം, വ്യവസായ തകർച്ച, തുടങ്ങിയവ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നു. രാജ്യത്തെ നിയന്ത്രിക്കുന്നത് ഫാസിസ്റ്റ് ശക്തിയാണ്. അതിനെതിരെ രാജ്യത്തെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഐക്യം അനിവാര്യമാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു. കർഷക പ്രക്ഷോഭത്തെ തുടർന്ന് നൽകിയ ഉറപ്പുകൾ പാലിക്കാൻ ഒരുവർഷം കഴിഞ്ഞിട്ടും കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. കർഷകരുടെ അവകാശങ്ങൾ നിഷേധിച്ച് കോർപ്പറേറ്റുകൾ കാർഷിക മേഖല കൈയടക്കുകയാണ്. കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുമ്പോഴും, കേരളം മികച്ച സാമ്പത്തിക ആസൂത്രണത്തിലൂടെ എല്ലാസേവന ആനുകൂല്യങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ്, കെ.എസ്.എസ്.പി.യു ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ, കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എ. നാസർ, എൻ.എഫ്.പി.ഇ സംസ്ഥാന സെക്രട്ടറി ആർ.എസ്. സുരേഷ് കുമാർ, ബെഫി ജനറൽ സെക്രട്ടറി സനിൽ ബാബു, കെ.എസ്.ഇ.എ സംസ്ഥാന സെക്രട്ടറി പുത്തനമ്പലം ശ്രീകുമാർ, കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് ജനറൽ സെക്രട്ടറി ഹരിലാൽ, എ.ഐ.ഐ.ഇ.എ സോണൽ ജോയിന്റ് സെക്രട്ടറി ഐ.കെ. ബിജു, കെ.ജി.എൻ.എ സംസ്ഥാന പ്രസിഡന്റ് സി.ടി. നുസൈബ, കെ.പി.എസ്.സി.ഇ.യു ജനറൽ സെക്രട്ടറി ബി. ജയകുമാർ, കെ.എൽ.എസ്.എസ്.എ ജനറൽ സെക്രട്ടറി പി.സതികുമാർ, എ.കെ.ജി.സി.ടി സംസ്ഥാന സെക്രട്ടറി ഡോ.വിനു ഭാസ്‌കർ, എൻ.ജി.ഒ ഫ്രണ്ട് ജനറൽ സെക്രട്ടറി അശ്വനി കുമാർ.എസ്, ഇ.ടി.സി പ്രസിഡന്റ് അജിത് കടയ്ക്കാവൂർ, എൻ.ജി.ഇ.എ ജനറൽ സെക്രട്ടറി സ്‌കറിയാ വർഗീസ്, എൻ.ജി.ഒ അസോസിയേഷൻ (എസ്) പ്രസിഡന്റ് കെ.വി.ഗിരീഷ്, എൻ.ജി.ഒ സെന്റർ സംസ്ഥാന സെക്രട്ടറി എസ്. സുനിൽകുമാർ, കെ.എൻ.ടി.ഇ.ഒ സംസ്ഥാന സെക്രട്ടറി വൈ. ഓസ്‌ബോൺ, യൂണിയൻ ജനറൽ സെക്രട്ടറി എം.എ.അജിത്കുമാർ, സംസ്ഥാന ട്രഷറർ വി.കെ. ഷീജ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.